Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയും ഹിന്ദി പറയാന്‍ വയ്യ.... വീണ്ടും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഇന്നസെന്റ് അറിയിച്ചെങ്കിലും ചാലക്കുടിയില്‍ പറ്റിയ ആളെ കിട്ടിയിട്ടില്ല; ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ സിപിഎം

04 FEBRUARY 2019 11:41 AM IST
മലയാളി വാര്‍ത്ത

മികച്ച പാര്‍ലമെന്റേറിയന്‍ അല്ലായെങ്കിലും താരപരിവേഷം കൈമുതലാക്കി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം. ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല എന്ന് നേരത്തേ തന്നെ വ്യക്തമാക്കിയ ഇന്നസെന്റിനെ അനുനയിപ്പിക്കാനും കൂടുതല്‍ സമ്മര്‍ദ്ദപ്പെടുത്താനും നീക്കങ്ങള്‍ അണിയറയില്‍ ശക്തമാണെന്നാണ് സൂചന.

കഴിഞ്ഞ തവണ കരുത്തനായ പി.സി. ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റിനെ പോലെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ വീണ്ടും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് ഇപ്പോള്‍ ചാലക്കുടി മണ്ഡലത്തിന്റെ കാര്യത്തില്‍ സിപിഎം നേരിടുന്നത്. അതുകൊണ്ടു ഇന്നസെന്റിനെ തന്നെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാനാകുമോ എന്ന ആലോചനയിലാണ് സിപിഎം. മികച്ച മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നസെന്റിനെ തന്നെ ഒരിക്കല്‍ കൂടി ഇറക്കാന്‍ സിപിഎം നിര്‍ബ്ബന്ധിതമാകും. ഇന്നസെന്റിനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ നീക്കം തുടങ്ങിയിരിക്കുകയാണ് സിപിഎം.

ലോക്‌സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ സിനിമാതാരമായിരുന്നു ഇന്നസെന്റ്. അന്തരിച്ച പ്രമുഖ നടന്‍ മുരളിയെ 1999 തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം ഇറക്കിയെങ്കിലും വി എം സുധീരനോട് തോറ്റിരുന്നു. അതിന് ശേഷം കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി ഇറക്കിയ ഇന്നസെന്റ് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റ് എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി സീറ്റ് പിടിച്ചുവാങ്ങിയ പി സി ചാക്കോയെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് മറികടന്നത്.

സിനിമയിലെ തമാശക്കാരന്‍ എന്ന പരിവേഷത്തോടെ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ ഇന്നസെന്റ് പിന്നീട് ഗൗരവതരമായ വിഷയങ്ങള്‍ നിറഞ്ഞ സരസമായ പ്രസംഗ ശൈലിയിലൂടെ മണ്ഡലം അതിവേഗം കയ്യടക്കി. ഇന്നസെന്റിനെ പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ചാലക്കുടിയില്‍ സിപിഎമ്മിന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളസിനിമയില്‍ 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മൂന്ന് തവണ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. 15 വര്‍ഷത്തോളം സിനിമാക്കാരുടെ സംഘടനയുടെ അദ്ധ്യക്ഷനായുള്ള പ്രവര്‍ത്തിപരിചയവും ഇന്നസെന്റിനുണ്ട്.

ലോക്‌സഭയില്‍ മത്സരിച്ച് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്‍കാ്‌ലഇറ സിപിഎം ആലോചിക്കുന്നത്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ രണ്ടു വട്ടം പൂര്‍ത്തിയായവര്‍ക്കാണ് വീണ്ടും മത്സരിക്കാനുള്ള സാധ്യത. സംസ്ഥാന നേതൃത്വം പരിഗണിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യമന്ത്രി ഒരു പരീക്ഷണത്തിന് തയ്യാറായേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പാലക്കാട് ബി.ജെ.പി ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അതേ മണ്ഡലത്തില്‍ എം.ബി രാജേഷിന് മൂന്നാമത് ഒരവസരം കൂടി നല്‍കാനും ആറ്റിങ്ങലില്‍ എ.സമ്ബത്തിനെ പരിഗണിക്കുന്ന കാര്യത്തിലുമുള്ള ചര്‍ച്ച് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. വടകരയിലും കണ്ണൂരിലും പി.കെ ശ്രീമതി ടീച്ചറിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ടീച്ചറിന്റെ പേര് പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ആലത്തൂരില്‍ കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്റെ പേരാണ് പരിഗണിക്കുന്നത്. വി.പി.പി മുസ്തഫ,കെ.പി സതീശ് ചന്ദ്രന്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. എന്നാല്‍ പി.ബിയില്‍ നിന്ന് പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും മത്സരിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നുണ്ട്. ആറ്റിങ്ങല്‍,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളവര്‍ തുടരുന്നതാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. എന്നാല്‍ പല സ്ഥലങ്ങളും ജനപക്ഷം മാനിച്ച് രണ്ട് തവണ വിജയം കൈവരിച്ച് ചില സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള സാധ്യത കുറവാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (16 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (23 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (32 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (45 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (54 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (59 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends