Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എംപാനൽ ജീവനക്കാർക്ക് തിരിച്ചടി; കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി കോടതി തള്ളി; എം പാനൽ ജീവനക്കാർക്ക് വ്യാജ പ്രതീക്ഷ നൽകിയ കെഎസ്ആര്‍ടിസി നിയമനത്തിൽ കടിച്ച് തൂങ്ങി കിടക്കാൻ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും വിലയിരുത്തി

04 FEBRUARY 2019 11:45 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി കോടതി തള്ളി. പി.എസ്.സി അഡ്വെെസ് മെമോ കിട്ടിയവരുടെ അപ്പീൽ അനുവദിച്ചു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. ഈ ഹർജിയിലാണ് താൽകാലികക്കാരെ ഒഴിവാക്കി, പി.എസ്.സി പരീക്ഷ ജയിച്ചവർക്ക് ജോലി നൽകണമെന്ന് ഇടക്കാല വിധി വന്നത്. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എം പാനൽ ജീവനക്കാർക്ക് വ്യാജ പ്രതീക്ഷ നൽകിയ കെഎസ്ആര്‍ടിസി നിയമനത്തിൽ കടിച്ച് തൂങ്ങി കിടക്കാൻ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും വിലയിരുത്തി. പിഎസ് സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെഎസ്ആർടിസിക്ക് ബാധകമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൂടാതെയാണ് പിരിച്ചുവിട്ടത് എന്ന് ആക്ഷേപം ഉണ്ടെങ്കിൽ എം-പാനലുകാർക്ക് വ്യാവസായിക തകർക്ക പരിഹാര കോടതിയെയോ ലേബർ കോടതിയെയോ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

480 രൂപ ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിർബന്ധിത തൊഴിലെടിപ്പിക്കൽ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു.

കോടതി ഉത്തരവിനെത്തുടർന്ന് നിയമന ഉത്തരവു ലഭിച്ചവരിൽ 1500-ഓളം പേരാണ് ഇതുവരെ ജോലിയിൽ പ്രവേശിച്ചത്. ജോയിൻ ചെയ്യാനുള്ള 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. ജോലി നഷ്‌ടമായ 3861 എംപാനലുകകാർക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം നേരത്തേ സർക്കാർ പരിഗണിച്ചിരുന്നു. പി.എസ്.സി നിയമനം പൂർത്തിയായ ശേഷം ബാക്കിയാകുന്ന തസ്തികളിലാണ് ഈ ക്രമീകരണം ഉദ്ദേശിക്കുന്നത്. അതനുസരിച്ച് കണ്ടക്ടർമാരിൽ നിന്ന് നേരിട്ടു വിവരം സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലിലൂടെ നിയമനം നേടിയവരാണെന്ന പിഎസ്‌സി വാദം തള്ളി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനം മുഖേനയാണ് എംപാനല്‍ ജീവനക്കാരുടെ നിയമനം നടന്നതെന്നും പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. പിഎസ്പിയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരു നിയമാനുസൃത സര്‍ക്കാര്‍ സംവിധാനമാണെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്കു തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ ജീവനക്കാർ പിഎസ്‌സി വഴി വന്നില്ലെങ്കിൽ എംപാനലുകാരെ നിയോഗിക്കാം എന്നാണു കോടതി പറഞ്ഞത് . കെഎസ്‌ ആർടിസിയിൽ നിന്നു പിരിച്ചുവിട്ട 4,071 താൽക്കാലിക ജീവനക്കാർക്കു പകരം പിഎസ്‍സി പട്ടികയിൽ നിന്നു നിയമന ഉത്തരവു ലഭിച്ച 4,051 പേരിൽ 1,500 പേർ പോലും ജോലിക്കു ഹാജരാകാനിടയില്ല. 2010ൽ സമാനരീതിയിൽ നിയമനം നടത്തിയപ്പോൾ പലയിടത്തും ഹാജരായതു മൂന്നിലൊന്നു പേർ മാത്രം ആയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends