Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇത് ലാലേട്ടനെ ഇല്ലാതാക്കാനുള്ള നീക്കം; ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് മലയാളി നെഞ്ചേറ്റി ലാളിക്കുന്ന ലാലേട്ടനെ രക്ഷിക്കാനായി അദ്ദേഹത്തിന്റെ ആരാധകര്‍ ഒരിക്കല്‍ക്കൂടി കളിത്തിലിറങ്ങുന്നു; ആരാധകരെ പേടിപെടുത്തുന്നത് പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വാര്‍ത്ത

04 FEBRUARY 2019 12:27 PM IST
മലയാളി വാര്‍ത്ത

ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് മലയാളി നെഞ്ചേറ്റി ലാളിക്കുന്ന ലാലേട്ടനെ രക്ഷിക്കാനായി അദ്ദേഹത്തിന്റെ ആരാധകര്‍ ഒരിക്കല്‍ക്കൂടി കളിത്തിലിറങ്ങുന്നു എന്നാണ് സൂചന. വരാന്‍ പോകുന്ന പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ സംഭ്രമിപ്പിച്ചിരിക്കുന്നത്.

ബിജെപി നേതാക്കളായ ഒ രാജഗോപാലും എംടി രമേശും ഈ വാര്‍ത്ത സ്ഥീരികരിക്കുന്ന തരത്തിലാണ് പ്രതികരിച്ചിട്ടുള്ളത്. എന്‍ഡിറ്റിവിയ്ക്കു നല്‍കിയ ഒരഭിമുഖത്തിലാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് തങ്ങള്‍ മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജഗോപാല്‍ വ്യക്തമാക്കിയത്. അതിനുപിന്നാലെ, ലാല്‍ സമ്മതം പറഞ്ഞാല്‍ കേരളത്തിലേതു സീറ്റും അദ്ദേഹത്തിനായി നല്‍കുമെന്ന് രമേശും പ്രഖ്യാപിച്ചു.

അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിന് മോഹന്‍ലാലിന് സമ്മതമില്ലെങ്കില്‍ ജനകീയ മുന്നണി രൂപീകരിച്ച് അതിന്റെ സ്ഥാനാര്‍ത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. ആര്‍എസ്എസ് ആണ് ഇതിനു പിന്നില്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപിക്കാരെ മാറ്റിനിര്‍ത്തി ജനകീയ മുന്നണി രൂപീകരിച്ച് ജനങ്ങളുടെ മുമ്പില്‍ ബിജെപി ഇതരമായ പ്രസ്ഥാനമെന്ന പ്രതിച്ഛായ സൃഷ്ടിച്ച് വോട്ടുനേടാനാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഏതുവിധേനയും കേരളത്തിലെ പാര്‍ലമെന്റ് സീറ്റിലൊന്നു നേടിയെടുക്കാനുള്ള ജീവന്മരണ പോരാട്ടത്തിന്റെ ഭാഗമാണ് ഈ തന്ത്രം. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ കടുത്ത ആര്‍എസ്എസ് വാദികളെ മുന്‍നിര്‍ത്തി ഇതു നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കില്‍ മോഹന്‍ലാല്‍ സമ്മതിക്കുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് നേരിട്ട് ആവശ്യപ്പെടാനും ഒരു നീക്കം സമാന്തരമായി നടക്കുന്നുണ്ട്.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും നേടുക എന്ന ബിജെപി സ്വപ്നം ഒട്ടും ലളിതമല്ല. ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും അതിന്റെ നേട്ടം ബിജെപിയ്ക്ക് എത്രത്തോളം കിട്ടുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം. അവരുടെ അവസാനപിടിവള്ളിയാണ് മോഹന്‍ലാലിന്റെ വ്യക്തിപ്രഭാവത്തെ വോട്ടാക്കി മാറ്റി ബിജെപിയുടെ വിജയം സൃഷ്ടിക്കുക എന്നത്.

ഈ നീക്കമാണ് ലാലേട്ടന്റെ ആരാധകരില്‍ വലിയൊരു ശതമാനത്തെ ഉല്‍ക്കണ്ഠാകുലരാക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള സമയത്താണ് മോഹന്‍ലാല്‍ എത്തിനില്‍ക്കുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധി വമ്പന്‍ പ്രോജക്ടുകള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നു. ഓരോരോ കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ അദ്ദേഹം നിറഞ്ഞാടുന്നത് കാണാനാണ് ആരാധകരില്‍ പലരും ജീവിച്ചരിക്കുന്നതുതന്നെ. അപ്പോള്‍, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പിടിവാശിക്കു തലവച്ചുകൊടുത്ത് ലാലേട്ടന്‍ ഇല്ലാതാകുന്നത് അവര്‍ക്കു ചിന്തിക്കാന്‍ കൂടി വയ്യ. തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യത്തിനായി ലാലേട്ടനെ കുരുതി കൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് അവര്‍ പറയുന്നത്. രജനീകാന്ത് പോലും രാഷ്ട്രീയത്തിലിറങ്ങുന്നു എന്നു പറഞ്ഞതോടെ അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബില്‍ വന്‍വിടവാണ് രൂപപ്പെട്ടത്. ഇതിനേക്കാള്‍ ദയനീയമായ അവസ്ഥയാകും രാഷ്ട്രീയമായി നിലപാടുള്ള കേരളത്തില്‍ അജയ്യമായ ലാലേട്ടന്‍സേനയ്ക്കും സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ ഭയക്കുന്നു.

മോഹന്‍ലാല്‍ എന്ന പാര്‍ലമെന്റ് അംഗത്തിന് ഡല്‍ഹിയില്‍ പോയി ഒന്നും ചെയ്യാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നസെന്റ്, മുകേഷ്, സുരേഷ്ഗോപി എന്നിവര്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ എത്ര പരാജയം എന്നു നമ്മള്‍ കണ്ടതാണ്. ഇതുതന്നെ ലാലേട്ടനും സംഭവിക്കമെന്ന് ഫാന്‍സ് പറയുന്നു. സിനിമയില്‍ അവസരമില്ലാതായ സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ ഇറങ്ങിയതുപോലല്ല,, താരാധിപത്യത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ സംഭവിക്കുക. ഒരു മഹാദുരന്തമായി ലാലേട്ടന്‍ മാറും.

ഒരു ചാനല്‍ ചര്‍ച്ചയില്‍, ലാലേട്ടെന ഈ നീക്കത്തില്‍ നിന്നു പിന്തിരിപ്പാക്കാന്‍ ശ്രമിക്കുന്നില്ല എന്നു പറഞ്ഞ് ഒരു ഫാന്‍സ് ക്ലബ് നേതാവ് ഇടതുപക്ഷത്തെക്കൂടി വിമര്‍ശിക്കുന്നതു കേട്ടു. അങ്ങനെയൊരു നീക്കമുണ്ടെങ്കില്‍ കേരളം ഒറ്റക്കെട്ടായിനിന്ന് ലാലേട്ടനെ അതില്‍നിന്നു പിന്തിരിപ്പിക്കണമെന്ന ആരാധകരുടെ വിലാപമാണ് ആ ചര്‍ച്ചയിലുടവീളം കേട്ടത്.

ഇതിനു സമാനമായ സാഹചര്യമാണ് പണ്ട് പ്രേംനസീറിന്റെ കാര്യത്തിലും ഉണ്ടായത്. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന പ്രേംനസീറിനെ ഇന്ദിരാഗാന്ധിയെക്കൊണ്ട് നേരിട്ട് ഭീഷണിപ്പെടുത്തിയാണ് കോണ്‍ഗ്രസിലേക്ക് വലിച്ചിഴച്ചത്. അവസാനകാലത്ത് മാനസിക സമ്മര്‍ദ്ദത്താല്‍ രോഗാതുരനായി അകാലമരണം സംഭവിക്കുകയായിരുന്നു മലയാളത്തിന്റെ ആ നിത്യഹരിത നായകന്. അടുത്തിടെ, നസീറിന്റെ രാഷ്ട്രീയപ്രവേശനത്തിലെ രഹസ്യം അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് തുറന്നു പറഞ്ഞത് വിവാദമായിരുന്നു. അതേ ദുരന്തമാണ് തങ്ങളുടെ ഹൃദയമിടിപ്പായ ലാലേട്ടനും സംഭവിക്കുക എന്ന് ആരാധകര്‍ ഭയക്കുന്നു. ആനക്കൊമ്പ് കേസ് ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ലാലിനെ കുരുക്കാനുള്ള ശ്രമമാണ് ബിജിപി നടത്തുന്നതെന്ന് വ്യക്തം.

മോഹന്‍ലാലിന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതികളിലൊന്നായ ഒടിയന്റെ റിലീസിനു പോലും ജനവിരുദ്ധവും അനാവശ്യവുമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിയ്ക്ക് ആ മഹാപ്രതിഭയോട് ഒരു കരുതലും സ്നേഹവുമില്ലെന്നത് തെളിഞ്ഞതാണെന്നാണ് ആരാധകരുടെ അഭിപ്രായം. അന്ന് കേരളം ഒറ്റക്കെട്ടായി ബിജിപിയെ എതിര്‍ത്തു തോല്‍പ്പിക്കുകായിയിരുന്നു. ആ ഐക്യം മോഹന്‍ലാലിന്റെ സിനിമാജീവിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിനെതിരെയും ഉണ്ടാകണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടനെ ബിജെപിയുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി കുരുതി കൊടുക്കാനുള്ള നീക്കത്തിനെതിരെ വരും നാളുകളില്‍ വ്യാപക പ്രതിഷേധമുണ്ടാകുമെന്നാണ് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends