Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനി ഒന്നേ അറിയാനുള്ളൂ ഇത്രയും കാലം ഈ അഴിമതിയുടെ പേരിൽ ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ; മമതാബാനർജിക്കു നേരെ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ

04 FEBRUARY 2019 01:21 PM IST
മലയാളി വാര്‍ത്ത

ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിക്കു നേരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയിൽ എടുത്ത ബംഗാൾ മമതാബാനർജിയുടെ നടപടിയെ വിമർശിച്ചാണ് കെ.സുരേന്ദ്രൻ രംഗത്ത് വന്നത്.

ബംഗാളിലെ ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് തട്ടിപ്പ് കേസുകൾ സി.ബി.ഐയെ ഏൽപ്പിച്ചത് സുപ്രീം കോടതിയാണ് ഈ കേസിലെ അന്വേഷണം കഴിഞ്ഞ കുറച്ച് നാളായി ബംഗാൾ മുഖ്യമന്ത്രി ഭരണമുപയോഗിച്ച് അട്ടിമറിക്കുകയാണ്. ഇതിന്റെ ഒരു ഉദാഹരണമാണ് ഇന്നലെ കണ്ടതെന്നും ഈ വിഷയത്തിൽ മമതാബാനർജിയെ പിന്തുണച്ച് രാജ്യത്തെ കള്ളൻമാരെല്ലാം ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏതായാലും ബംഗാളിലെ സി. പി. എം അണികൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകേസ്സുകൾ സി. ബി. ഐയെ ഏൽപ്പിച്ചത് ബഹു. സുപ്രീം കോടതിയാണ്. സി. ബി. ഐ അന്വേഷണം കുറച്ചു വർഷങ്ങളായി ബംഗാളിൽ ഭരണം ഉപയോഗിച്ച് മമത അട്ടിമറിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ബംഗാളിൽ കണ്ടത്. ഇതിന്റെ പേരിൽ രാജ്യത്തെ എല്ലാ കള്ളൻമാരും ഒന്നിച്ചിരിക്കുകയാണ്. രാഹുലും കമ്പനിയും മമതയുടെ കൂടെ കൂടി ബഹളം തുടങ്ങിയത് ഇതാണ് കാണിക്കുന്നത്. ഇനി ഒന്നേ അറിയാനുള്ളൂ ഇത്രയും കാലം ഈ അഴിമതിയുടെ പേരിൽ ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ. ഏതായാലും ബംഗാളിലെ സി. പി. എം അണികൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനൊപ്പമാണ്. സീതാറാം യെച്ചൂരിയും കൂട്ടരും കോൺഗ്രസ്സിന്റെ അടുക്കളപ്പണിക്കാരായതുകൊണ്ട് നല്ലതെന്തെങ്കിലും അവരിൽ നിന്ന് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ്.

അതേസമയം ചിട്ടി തട്ടിപ്പ് അന്വേഷണത്തിന് എത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞ കൊൽക്കത്ത പൊലീസ് നടപടിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജി നാളെ 10.30ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ഇടപെടുമെന്നും കോടതി അറിയിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിച്ചു. കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേർത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസർക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (35 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (45 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends