Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ലോക്‌സഭാസീറ്റ് നല്‍കാമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചതിന് പിന്നാലെ തനിക്ക് രാഷ്ട്രീയമില്ലെന്ന് സൂപ്പര്‍താരം വ്യക്തമാക്കി

04 FEBRUARY 2019 01:04 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ലോക്‌സഭാസീറ്റ് നല്‍കാമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചതിന് പിന്നാലെ തനിക്ക് രാഷ്ട്രീയമില്ലെന്ന് സൂപ്പര്‍താരം വ്യക്തമാക്കി. രാഷ്ട്രീയം ഇഷ്ടമില്ലാത്ത മേഖലയാണ്. നടനായി ജീവിക്കാനാണ് ആഗ്രഹം. നടനായത് കൊണ്ടാണ് ഇത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നത്. അതില്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയക്കാരെ ഒരുപാട് ആളുകള്‍ നമ്മളെ ആശ്രയിച്ച് നില്‍ക്കും. എനിക്കത് എളുപ്പം സാധ്യമാകുന്ന കാര്യമല്ല.

ലൂസിഫറും സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് പടവും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നണ്ട്. അത് കഥാപാത്രങ്ങളുടെ രാഷ്ട്രീയമാണ്, മോഹന്‍ലാല്‍ എന്ന വ്യക്തിയുടേതല്ല. വ്യക്തിപരമായി ഒരു രാഷ്ട്രീയ സിദ്ധാന്തത്തെയും പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മോഹന്‍ലാലിനെ മ്ത്സരിപ്പിക്കാന്‍ നോക്കുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വം മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഒഴിവാക്കണമെന്ന് താരം അറിയിച്ചിരുന്നു. ഇത് കോര്‍കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്റെ ചാരിറ്റി സംഘടനയായ സേവാഭാരതിയുമായി മോഹന്‍ലാല്‍ സഹകരിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ബി.ജെ.പിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് ചേരുന്നെന്നും തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും മോഹന്‍ലാലും മമ്മൂട്ടിയും മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കും. ഇത്തവണ അതുകൊണ്ട് തെരഞ്ഞെടുപ്പിനില്ലെന്ന് രണ്ട് പേരും ആദ്യമേ നയംവ്യക്തമാക്കിയിരുന്നു. അതിന് ശേഷവും മോഹന്‍ലാലിന്റെ രാഷ്ട്രീയപ്രവേശനം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് കൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. സൂര്യയുടെ കാപ്പനില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായാണ് അഭിനയിക്കുന്നത്. അതൊരു ആക്ഷന്‍ സിനിമയാണ്, പ്രത്യേകിച്ചൊരു രാഷ്ട്രീയ ഐഡിയോളജിയും ആ സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. ലൂസിഫറും അതുപൊലെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിന് അതീതമായി തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ മോഹന്‍ലാല്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നിന്ന് മത്സരിച്ചപ്പോഴായിരുന്നു അത്. അന്നത് വലിയ വിവാദമായിരുന്നു.

താര സംഘടനായ അമ്മയില്‍ നിന്ന് ആരും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിന് വിരുദ്ധമായാണ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്ക് പോയതെന്ന് നടന്‍ സലീംകുമാര്‍ ആരോപിച്ചു. പ്രസിഡന്റിന്റെ തീരുമാനം അനുസരിച്ചാണ് താന്‍ ജഗദീഷിന് വേണ്ടി പ്രചരണത്തിന് പോകാത്തതെന്നും സലിംകുമാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ജഗദീഷും പ്രതിഷേധവുമായി രംഗത്തെത്തി. ഇത് അമ്മയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. പിന്നീട് തന്റെ അനുജനായത് കൊണ്ടാണ് ഗണേഷിന്റെ പ്രതരണത്തിന് പോയതെന്നും ജഗദീഷ് തന്റെ ചേട്ടന്റെ കൂടെ പഠിച്ചയാളാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (16 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (23 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (32 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (45 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (54 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (59 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends