Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍; ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ല; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

04 FEBRUARY 2019 02:02 PM IST
മലയാളി വാര്‍ത്ത

ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശബരിമല അചാര ലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രിയ നടത്തിയതിനാലാണ് ശബരിമല തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല. എന്നാല്‍ ദേവസ്വം മാന്വല്‍ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെയാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. ആചാരലംഘനമുണ്ടായാല്‍ നടയടച്ച്‌ ശുദ്ധിക്രിയ ചെയ്യാന്‍ ദേവസ്വം മാനല്‍ ശുപാര്‍ശ ചെയ്യുന്നില്ല. ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം ശുദ്ധിക്രിയ നടത്താം. ഇതിന് അനുമതി വാങ്ങാത്തതിനാണ് വിശദീകരണം തേടിയത്. ശബരിമലയിലെ ആചാര വിശ്വാസ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രി മാത്രമല്ലെന്നും മന്ത്രി അറിയിച്ചു. ഇത് അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിലുള്ളവരിൽ 17 പേർ മാത്രമാണ് യുവതികളെന്ന് വിശദ പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. 51 േപരുടെ പട്ടികയിൽനിന്ന് 34 പേരെ ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിെൻറ നേതൃത്വത്തിലെ ഉന്നതതലസമിതിയാണ് ശിപാർശചെയ്തത്. എന്നാൽ ഈ 17 പേരുടെ പട്ടികയിലും തെറ്റു പട്ടിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നിരുന്നു.

യുവതി പ്രവേശനം അനുവദിച്ച് ഭരണഘടന ബെഞ്ച് വിധി വന്നശേഷം 10നും 50 നും ഇടയിലുള്ള 51സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതായി സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയിൽ പറഞ്ഞത്. ഇവരുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ സഹിതമുള്ള പട്ടിക സർക്കാർ ഹാജരാക്കി. ജനുവരി രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനക ദുർഗ എന്നിവർ മുഴുസമയ സുരക്ഷ ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസരിയ യുവതികളുടെ പട്ടിക ഉയർത്തിക്കാട്ടിയത്. സംസ്ഥാന സർക്കാർ യുവതികൾക്ക് ഇപ്പോൾ സുരക്ഷ നൽകുന്നുണ്ടെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ഇതിനിടയിലാണ്, 51 യുവതികൾ ദർശനം നടത്തിയതിെൻറ പട്ടിക അഭിഭാഷകൻ ഹാജരാക്കിയത്. എന്നാൽ, അമ്പതോ അഞ്ഞൂറോ സ്ത്രീകൾ പ്രവേശിക്കുന്നത് തങ്ങൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ മറുപടി. കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹരജിയിൽ ഉന്നയിച്ച മറ്റു ആവശ്യങ്ങൾ പുനഃപരിശോധന ഹരജികളോടൊപ്പം പരിഗണിക്കണമെന്ന് ബിന്ദുവിനും കനക ദുർഗക്കുംവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. ഇൗ ആവശ്യം തള്ളിയ കോടതി, സുരക്ഷ നൽകുക എന്ന ആവശ്യം മാത്രം പരിഗണിച്ച് കേസ് തീർപ്പാക്കി. ഒാൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്ത് ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ വിവരങ്ങളാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേരും. ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യാത്തതിനാൽ മലയാളികളായ ബിന്ദു, കനക ദുർഗ, ദലിത് ഫെഡറേഷൻ നേതാവ് മഞ്ചു തുടങ്ങിയവരുടെ പേര് പട്ടികയിലിലായിരുന്നു. സർക്കാർ സമർപ്പിച്ച കണക്കുപ്രകാരം 10നും 50നും ഇടയിലുള്ള 7564 സ്ത്രീകളാണ് ഒാൺലൈൻ വഴി ദര്‍ശനത്തിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണം സംസ്ഥാനം തിരിച്ച് ഇപ്രകാരമാണ്. തമിഴ്നാട് -24 , ആന്ധ്ര- 21, തെലങ്കാന-3, കർണാടക-1, ഗോവ-1, പുതുച്ചേരി-1. ഒാൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് മാധ്യമങ്ങളോട് പ്രതികരിചിരുന്നു. പട്ടിക വ്യാജമാണെന്ന് എതിർഭാഗം അഭിഭാഷകരായ മാത്യു നെടുമ്പാറ, എം.ആർ. അഭിലാഷ് എന്നിവർ ആേരാപിച്ചു. കേരളത്തിൽ കോളിളക്കമുണ്ടായ ഈ 51 പേരുടെ ലിസ്റ്റ് അന്നേ വിശ്വാസികൾ പൊളിച്ചടുക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (35 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (45 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends