Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിച്ചതിനെതിരെ പാര്‍ട്ടി എം.എല്‍.എയായ ജയിംസ് മാത്യു രംഗത്തെത്തി

05 FEBRUARY 2019 08:54 PM IST
മലയാളി വാര്‍ത്ത

ബന്ധുനിയമന വിവാദം സി.പി.എമ്മിന് അഴിയാക്കുരുക്കായി മാറുന്നു. ഇ.പി ജയരാജന്റെയും കെ.ടി ജലീലിന്റെയും ബന്ധുനിയമനത്തിന് പിന്നാലെ സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിച്ചതിനെതിരെ പാര്‍ട്ടി എം.എല്‍.എയായ ജയിംസ് മാത്യു രംഗത്തെത്തി. കോലിയക്കോടിന്റെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതിനെതിരെ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു മന്ത്രി എ.സി മൊയ്തീന് സ്വന്തം ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ഈ കത്തിന്റെ പകര്‍പ്പുമായി ഇന്ന് രംഗത്തെത്തിയത്.

ഡി.എസ് നീലകണ്ഠനെ അനധികൃതമായാണ് ഐ.കെ.എമ്മില്‍ നിയമിച്ചതെന്നും ഈ നിയമനം മറാക്കിയാണ് ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതെന്നും യൂത്ത് ലീഗ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഡി.എസ് നീലകണ്ഠന്റെ വഴിവിട്ട നിയമനത്തെ കുറിച്ച് കെ.ടി ജലീലിന് അറിയാം. അത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനേയും സി.പി.എം നേതൃത്വത്തേയും ജലീല്‍ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് ബന്ധു നിയമന വിവാദത്തില്‍ ജലീലിനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്നത് എന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവും യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 12ന് ആയിരുന്നു ഐ.കെ.എമ്മില്‍ നടന്നത് അനധികൃത നിയമനമാണെന്നും തെറ്റായ രീതിയില്‍ ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുകനല്‍കി ഡി.എസ് നീലകണ്ഠനെ ദീര്‍ഘകാലത്തേക്ക് നിയമിച്ചുവെന്നും ഇത് മാനേജന്മെന്റിന്റെ തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയിംസ് മാത്യു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കത്ത് നല്‍കിയത്. എം.എല്‍.എ കത്ത് നല്‍കിയിട്ടും ഡി.എസ് നീലകണ്ഠനെ പുറത്താക്കാത്തത്് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കില്‍ എം.എല്‍.എയെ തള്ളിപ്പറയാന്‍ എ.സി മൊയ്തീനും കോടിയേരി ബാലൃകൃഷ്ണും തയ്യാറാവണം. അല്ലെങ്കില്‍ വ്യാജ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് എടുക്കണമെന്നും പി.കെ ഫിറോസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമക്കിന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്ബളവും 10 ശതമാനം ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുക ഡി.എസ് നീലകണ്ഠന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ടിച്ച് വരുന്ന ഡിഎസ് നീലകണ്ഠന്റെ നിയമനം സംബന്ധിച്ചും വേതന വര്‍ദ്ധനവ് വരുത്തിയതും സംബന്ധിച്ചും വ്യക്തത നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയാണ് ഫിറോസ് വിഷയത്തിന്റെ മൂര്‍ച്ച കൂട്ടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends