മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്

കുമ്പളയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്നറിയപ്പെടുന്ന എസ് ആര്‍ ധന്യയ്‌ക്കെതിരെ കേസ്. വാഹനപരിശോധനയ്ക്കിടെയാണ് പെരുമ്പള സ്വദേശി ധന്യ പിടിയിലായത്. ഇന്നലെ അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് ധന്യയുടെ വാഹനം പൊലീസ് പിടികൂടിയത്.
നാഷണല്‍ ഹൈവേ 66ല്‍ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ബന്ദിയോടുള്ള ഭഗവതി നഗറില്‍ വച്ചാണ് പിടികൂടിയത്. ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ധന്യയില്‍ നിന്നും ഫൈന്‍ ഈടാക്കിയ ശേഷം കാര്‍ വിട്ടുകൊടുത്തുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















