Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

02 JULY 2026 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍

ഏഷ്യയിലെ ഏറ്റവും തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യയും ജപ്പാനും തമ്മില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന പതിനാറാമത് ഇന്ത്യജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനെ തകാചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായത്. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ തകാചി നരേന്ദ്ര മോഡി സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ തകാചിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും പങ്കിടുന്ന സാംസ്‌കാരികവും ചരിത്രപരവുമായ ബുദ്ധമത പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമായ ജപ്പാനിലെ നാരാ പ്രവിശ്യയില്‍ നിന്നാണ് അവര്‍ വരുന്നത് എന്ന കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇന്ത്യന്‍ എഐ സ്ഥാപനങ്ങള്‍ ജാപ്പനീസ് പങ്കാളികളുമായി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ജപ്പാന്റെ പ്രിസിഷന്‍ ടെക്‌നോളജിയും ഇന്ത്യയുടെ സോഫ്‌റ്റ്വെയര്‍ ശേഷിയും ഒത്തുചേരുന്നത് ആഗോള എഐ വികസനത്തിന് പുതിയ ഊര്‍ജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സെമികണ്ടക്ടറുകള്‍, ക്വാണ്ടം സാങ്കേതികവിദ്യ, സുരക്ഷിതമായ വിതരണ ശൃംഖല എന്നിവയും ഇരുനേതാക്കളുടെയും ചര്‍ച്ചകളില്‍ പ്രധാനവിഷയങ്ങളായി. ഇരുരാജ്യങ്ങളുടെയും ആദ്യത്തെ സംയുക്ത പ്രതിരോധ വികസന പദ്ധതിക്കും ഉച്ചകോടി സാക്ഷ്യം വഹിച്ചു. ജാപ്പനീസ് നാവികസേനയുടെ അത്യാധുനിക റേഡിയോ ആന്റിനയായ 'യൂണികോണ്‍' സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിലാണ് ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സാങ്കേതിക പങ്കാളിത്തത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും ശക്തമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോടെക്‌നോളജി എന്നിവയിലേക്ക് സഹകരണം വ്യാപിപ്പിച്ചു. ഇന്ത്യയുടെ ഉല്‍പാദന ശേഷിയും ജപ്പാന്റെ ഗുണനിലവാരവും ഒത്തുചേരുന്നതിലൂടെ ലോകത്തിന് താങ്ങാനാവുന്ന ആരോഗ്യ പരിഹാരങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒപ്പുവെച്ച 120 ഓളം പുതിയ ബിസിനസ് കരാറുകള്‍ വഴി 10 ബില്യണ്‍ ഡോളറിലധികം ജാപ്പനീസ് നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് 10 ലക്ഷം കോടി യെന്‍ നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഊര്‍ജ സുരക്ഷയുടെ ഭാഗമായി 'ഇന്ത്യ-ജപ്പാന്‍ ബയോഗ്യാസ് ഇനിഷ്യേറ്റീവ്' പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ്, ജൈവവള പ്ലാന്റുകള്‍ സ്ഥാപിക്കും. ഇത് രാജ്യത്തിന്റെ ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റത്തെ വേഗത്തിലാക്കുകയും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്യും. സ്വതന്ത്രവും സമ്പന്നവും നിയമസാധുതയുള്ളതുമായ ഇന്‍ഡോപസഫിക് മേഖലയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഉച്ചകോടിയിലെ പുതിയ ചുവടുവെപ്പുകള്‍ മേഖലയിലുടനീളം സമാധാനത്തിനും പുരോഗതിക്കും വഴിതുറക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഒരുകാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യ-ജപ്പാന്‍ ബന്ധം ഇന്ന് സാങ്കേതികവിദ്യയിലും പ്രതിരോധ തന്ത്രങ്ങളിലുമൂന്നിയ ആഗോള കൂട്ടുകെട്ടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (45 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (59 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (1 hour ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 hours ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends