ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി

കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിലാണ് ഈ നീക്കം. സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ഒറ്റയാൾ മുറിയിൽ താമസിപ്പിച്ചിരിക്കുന്ന കൊടി സുനിക്കു സെല്ലിനു പുറത്തിറങ്ങാനാകാത്ത അവസ്ഥ. ജയിലിലെ മറ്റു സൗകര്യങ്ങളും ഇയാൾക്ക് ലഭിക്കില്ല. ജയിൽ വകുപ്പ് എല്ലാ അന്തേവാസികൾക്കും കാർഡ് നൽകുന്നുണ്ട്. ഇതുവഴി 3 പേരെ വിളിക്കാനാണ് അനുവാദമുള്ളത് .
ഈ വിളികൾ ജയിൽ അധികൃതരുടെ കർശന നിരീക്ഷണത്തിലായിരിക്കും. കുറേനാളായി കൊടി സുനി പരോളിൽ ഇറങ്ങാനും ജയിൽ മാറാനും ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായ ഫോൺ വിളികൾക്കാണു സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















