സംസ്ഥാനത്ത് സ്വർണം, വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്

കേരളത്തിൽ സ്വർണം, വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണം ഗ്രാമിന് 210 രൂപ കൂടി 13,250ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുന്നു.
ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.
പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറച്ചില്ല. തുടർന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുകയും സ്വർണ വില ഇടിയുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha


























