Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബന്ധുവീട്ടില്‍ കല്യാണത്തിന് പോയവര്‍ തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുള്ളിപുലി, വയനാട് ഗൂഡല്ലൂരിലാണ് സംഭവം

06 FEBRUARY 2019 02:21 PM IST
മലയാളി വാര്‍ത്ത

വയനാട് ഗൂഡല്ലൂരില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. പാട്ടവയല്‍ വീടിനുള്ളിലെ കട്ടിലിനടിയിലായിരുന്നു പുലി. വീട്ടിചുവട് വില്ലന്‍ രായിന്റെ വീട്ടിനക്കത്താണ് ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന പുള്ളിപുലിയെ കണ്ടെത്തിയത്. കാപ്പിത്തോട്ടതിനുള്ളില്‍ ഓടിട്ട വീട്ടിനക്കത്താണ് പുലി വിശ്രമിക്കാന്‍ കയറിയത്. രണ്ട് ദിവസമായി ബന്ധുവീട്ടില്‍ കല്ല്യാണത്തിന് പോയ രായിനും കുടുംബവും ചെവ്വാഴ്ച്ച ഉച്ചയോടെ തിരിച്ചെത്തി വീട് തുറന്ന് നോക്കിയപ്പോളാണ് കട്ടിലനടിയില്‍ പുലി വിശ്രമിക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വാതില്‍ പൂട്ടി. വനവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

പുലിയെ കാണാന് നാട്ടുകാര്‍ തടിച്ച് കൂടി. ബീദര്‍ക്കാട് റെയ്ഞ്ചര്‍ മാനോഹരന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെതി. ജനക്കൂട്ടത്തെ കയര്‍ കെട്ടി സംഭവസ്ഥലത്തു നിന്നും മാറ്റിനിര്‍ത്തി. പുലിയെ കൂട് വെച്ച് പിടികൂടി. പ്രദേശത്ത് ധാരളം തവണ പുലിയുടെ സാന്നിധ്യമുണ്ടെന്ന് പരാതി നല്‍കിയെങ്കിലും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

 

മൂന്ന് വര്‍ഷം മുമ്പാണ് പ്രദേശത്ത് കടുവ സ്ത്രീയെ കൊന്നതും പാട്ടവയല്‍ പ്രദേശത്താണ്. വീടിനക്കത്ത് പുലിയെ കണ്ട ഞെട്ടലിലാണ് നാട്ടുക്കാര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും വന്യജീവികളില്‍ നിന്ന് സുരക്ഷ വേണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു. വേനല്‍ അടുത്ത് വരുന്നതോടെ വനത്തിനുള്ളിലെ നീരുറവകളും മറ്റും വറ്റിവരളും മരങ്ങളും മറ്റും കരിഞ്ഞുണങ്ങും. അതിനാലാണ് വെള്ളംകുടിക്കാനും തണല്‍തേടിയും വന്യമൃഗങ്ങള്‍ കാടിനോട് ചേര്‍ന്ന് മനുഷ്യര്‍ പാര്‍ക്കുന്നിടത്തേക്ക് എത്തുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends