Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയുടെ കൊടിയപീഡനങ്ങൾ സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതോ? ഒന്നരവർഷം മുമ്പ് മറ്റൊരു വിവാഹബന്ധം വേർപ്പെടുത്തിയ ആശാറാണിയുടെ വഴിവിട്ടബന്ധങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ പിന്നീട് കാണാൻ തുടങ്ങിയത് ക്രൂരയായ ഭാര്യയുടെ മറ്റൊരു മുഖം, അർദ്ധരാത്രിയിലെ ഭാര്യാ സഹോദരിയുടെ അറപ്പുളവാക്കുന്ന ചാറ്റുകൾ ചോദ്യം ചെയ്തത് മറ്റൊരു ദുരന്തമായി...

06 FEBRUARY 2019 02:49 PM IST
മലയാളി വാര്‍ത്ത

കൊടും പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ഓട്ടോ ഡ്രൈവറായ ഭർത്താവ് തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഭാര്യവീട്ടുകാരുടെ പീഡനങ്ങളില്‍ തനിക്ക് മനം മടുത്തിരിക്കുന്നു. അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്നയിരുന്നു ഹരിയുടെ ഫെയ്സ് ബുക്ക്. വീഡിയോ. എന്നാൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇടയാര്‍ ഹരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് ബന്ധുക്കൾ ഇപ്പോൾ.

ഹരിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ഉടന്‍ മരണത്തിലെ ദുരൂഹത നീക്കാനുള്ള നിയമപോരാട്ടത്തിന് ഇറങ്ങുമെന്നാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കുന്നത്. മരിക്കുന്നതിന് മുമ്ബ് ഭാര്യ മര്‍ദ്ദിക്കുന്ന വീഡിയോ ഹരി പോസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു ലക്ഷ്യം. ഈ വീഡിയോ ഉയര്‍ത്തിയാണ് ബന്ധുക്കളുടെ സംശയങ്ങള്‍. ഭാര്യ വീട്ടിലെത്തിയ ഹരി എങ്ങനെ ആരുമറിയാതെ തൂങ്ങി മരിച്ചുവെന്ന സംശയമാണ് അവര്‍ ഉയര്‍ത്തുന്നത്. പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബെല്‍റ്റ് കൊണ്ട് ഭാര്യ അതിക്രൂരമായാണ് ഹരിയെ അടിക്കുന്നത്. പണം ഒട്ടുമില്ല.

അഹങ്കാര ഇല്ലാത്ത എന്നൊക്കെ പറഞ്ഞ് അച്ഛനുണ്ടാക്കിയ കള്ളപ്പണത്തിന്റെ അഹങ്കാരമാണെന്നും പറഞ്ഞ് ഹരി ഭാര്യയെ പ്രകോപിപ്പിക്കുന്നുണ്ട്. എന്റെ അച്ഛന്‍ കള്ളപ്പണം ഉണ്ടാക്കുന്നത് കണ്ടോ..... എടാ നാണം കെട്ടവനേ... നാണവും മാനവും ഉളപ്പുമില്ലാത്തവനേ..... നീ പോവില്ല അല്ലേ... എന്ന് പറഞ്ഞാണ് ക്രൂരമായ മര്‍ദ്ദനം. കൈയില്‍ കിട്ടിയത് എടുത്ത് എറിഞ്ഞു പ്രതികാരം തീര്‍ക്കുകയും ചെയ്യുന്നു. നി മൊബൈലില്‍ പിടിക്കുമോ... എന്റെ കണ്‍ മുന്നില്‍ നിന്ന് പോ... ഒന്നുകില്‍ എന്നെ കൊല്ല്.. അല്ലെങ്കില്‍ ഞാന്‍ ശരിയാക്കും എന്നൊക്കെ ആക്രോശിക്കുകയാണ് ഭാര്യ. ഈ വീഡിയോ ഫെയ്‌സ് ബുക്കില്‍ ഹരി ഇട്ടതും തനിക്ക് സംഭവിക്കാന്‍ പോകുന്ന അത്യാഹിതം പുറം ലോകത്തെ അറിയിക്കാനാണെന്ന സംശയമാണ് ഹരിയുടെ കുടുംബം പറയുന്നത്.

മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കൂമ്ബോഴും അവസാന കാഴ്ചയിലെ സ്വപനത്തിനു നിന്റെ മുഖമായിരിക്കണം. എന്ന് അവസാന ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തുകയും അതിനു തൊട്ടുമുന്‍പ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആത്മഹത്യാ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഓട്ടോ ഡ്രൈവര്‍ ആയ ഇടയാര്‍ ഹരി അമ്ബലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കി, മരണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഇവരുടെ ചുമലില്‍ ചാരിയാണ് ഹരി ആത്മഹത്യാ തീരുമാനം ഫെയ്സ് ബുക്കില്‍ വീഡിയോയായി പോസ്റ്റ് ചെയ്തത്. ഭാര്യാ കുടുംബത്തിന്റെ പീഡനങ്ങളില്‍ മനം മടുത്താണ് ആത്മഹത്യ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നാണ് ഹരി വീഡിയോയില്‍ പറയുന്നത്.

മരണത്തിനു രണ്ടു നാള്‍ മുന്‍പാണ് ഹരി ഫെയ്സ് ബുക്കില്‍ ആത്മഹത്യാ തീരുമാനം പ്രഖ്യാപിക്കുന്നത്. പക്ഷെ ഈ വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ പ്രത്യേക കരുതല്‍ തങ്ങള്‍ എടുത്തേനെയെന്നും കുടുംബം പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് വിവാഹ മോചിതയായ യുവതിയുമായി ഹരി പ്രേമത്തിലാകുന്നത്. മുന്‍പുള്ള വിവാഹത്തില്‍ യുവതിക്ക് ഒരു കുട്ടികൂടിയുണ്ട്. ഇതെല്ലാം അറിഞ്ഞു തന്നെയാണ് അമ്ബലത്തറ മുട്ടാറിലുള്ള യുവതിയുമായി ഹരി അടുക്കുന്നത്. യുവതിയെ തന്നെ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധത്തെ തുടര്‍ന്ന് ഹരിയുടെ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. യുവതിയുടെ അനുജത്തിയും വിവാഹമോചിതയാണ്. ഇവരുടെ അടുപ്പങ്ങളും ഹരിക്ക് തലവേദനയായി. അതോടൊപ്പം ആദ്യ ഭര്‍ത്താവുമായി യുവതി ബന്ധം പുലര്‍ത്തുന്നതും ഹരിയുടെ കണ്ണില്‍പ്പെട്ടു. ഈ വിവരങ്ങള്‍ എല്ലാം ഹരി സുഹൃത്തുക്കളുമായി പങ്കു വെച്ചിരുന്നു.

മരിക്കുന്നതിന് തലേന്ന് രാത്രി പത്തുമണിക്കാണ് ഇടയാറുള്ള സ്വന്തം വീട്ടില്‍ നിന്ന് ഹരി ഇറങ്ങുന്നത്. അത് എങ്ങോട്ടു എന്ന കാര്യത്തില്‍ ഹരിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നില്ല. പത്ത് മണിക്ക് ശേഷം ഇറങ്ങിയ ഹരിയെ പിന്നീട് ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹരിയുടെത് ആത്മഹത്യയാണെങ്കില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യവീട്ടുകാരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു ഹരിയുടെ ബന്ധുക്കളും നാട്ടുകാരും ഇന്‍ക്വിസ്റ്റ് നടപടികള്‍ തടഞ്ഞിരുന്നു. പക്ഷെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം അന്വേഷണം ആരംഭിക്കാമെന്നുള്ള പൊലീസ് തീരുമാനത്തെ തുടര്‍ന്ന് ആവശ്യത്തില്‍ നിന്ന് ബന്ധുക്കള്‍ പിന്‍വലിയുകയായിരുന്നു. ചാലയില്‍ ചുമട്ടു തൊഴിലാളിയായ ഇടയാര്‍ ഹരിശ്രീയില്‍ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളില്‍ മൂത്ത മകനാണ് ഹരി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഹരിയുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ ഇടയാറിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അതേ സമയം ഹരിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് സിഐ അജിത് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends