Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലും എത്തി 'റോബിന്‍ഹുഡ്' !

06 FEBRUARY 2019 04:17 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തില്‍ പ്രതിമാസം 80 നഗരങ്ങളിലായി 2.75 ലക്ഷത്തോളം ആളുകള്‍ക്ക് ആഹാരമെത്തിക്കുന്ന 'റോബിന്‍ഹുഡ് ആര്‍മി'യെന്ന പ്രസ്ഥാനം അതിര്‍ത്തി കടന്ന് കേരളത്തിലും എത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശന്നലയുന്നവര്‍ക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം വയറുനിറച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. കേരളത്തില്‍ കോഴിക്കോടാണ് ആദ്യമായി കൂട്ടായ്മയുടെ വിത്ത് പാകിയിരിക്കുന്നത്.

റെസ്‌റ്റൊറന്റുകളിലും മറ്റും നിന്ന് ശേഖരിക്കുന്ന ഭക്ഷണമാണ് വിശക്കുന്നവര്‍ക്കായി എത്തിച്ചു നല്‍കുന്നത്. നഗരത്തില്‍ നാല് തവണകളായി നടന്ന ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ 371 പേര്‍ക്ക് ഭക്ഷണം നല്‍കി. തെരുവിലലയുന്നവര്‍ക്കും റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഴിയുന്നവര്‍ക്കുമാണ് ആദ്യമായി ഭക്ഷണ പൊതികള്‍ എത്തിച്ചുനല്‍കിയത്. കൂടാതെ, സെന്റ് വിന്‍സെന്റ് ഓര്‍ഫനേജിലും കരുണ സ്‌പെഷ്യല്‍ സ്‌കൂളിലും സ്‌നേഹത്തിന്റെ കൈകളെത്തി.

മുപ്പത്തഞ്ചോളം വോളണ്ടീയര്‍മാര്‍ ഇപ്പോള്‍ റോബിന്‍ഹുഡ് ആര്‍മിക്കായി ജില്ലയില്‍ സേവനം അനുഷ്ഠിക്കാനുണ്ട്. വയനാട്, കണ്ണൂര്‍ തുടങ്ങി ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംഘം ഉദ്ദേശിക്കുന്നുണ്ട്. മുബൈ സ്വദേശിനിയായ സന ജാസ്സിമിനാണ് ജില്ലയുടെ ചുമതല. ഭര്‍ത്താവ് കോഴിക്കോട് സ്വദേശി മുഹമ്മദ് ജാസിമുമായി കുവൈറ്റില്‍ നിന്ന് ഇവിടെ എത്തിയ ശേഷമാണു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സത്യത്തിന്റെയും നന്മയുടെയും നഗരത്തില്‍ റോബിന്‍ഹുഡിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സന ജാസിം പറഞ്ഞു.

വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാനും സ്ത്രീകള്‍ക്കും മറ്റും ആവശ്യമായ വസ്തുക്കള്‍ നല്‍കുകയുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അതിനായി സേവന തല്‍പരരായ അധ്യാപകരുടെ സേവനം ലഭിക്കണമെന്നും സന പറഞ്ഞു. ഏതാനും പേര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് 2014-ലാണ് കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ 12 രാജ്യങ്ങളില്‍ നിന്ന് 24500-ലധികം വോളണ്ടീയര്‍മാരാണ് ആഗോളതലത്തില്‍ ചുക്കാന്‍ പിടിക്കുന്നത്.

വിശക്കുന്ന പൗരന്‍മാരെ സേവിക്കുക എന്നതാണ് റോബിന്‍ ഹുഡ് മുന്നോട്ടു വെക്കുന്ന ആപ്തവാക്യം. നിരവധി പ്രമുഖരും ഇവരുടെ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം വഴിയാണ് വളര്‍ച്ച. കൂടാതെ,ഇവരുടെ വൈബ് സൈറ്റ് വഴി അംഗമാകുവാനും സാധിക്കും. കോഴിക്കോട് നിന്ന് കൂടുതല്‍ വോളണ്ടീയര്‍മാരെ ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിക്കാണ് പദ്ധതി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends