Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിക്ക് മുന്നിലുള്ളത് അഞ്ച് കാര്യങ്ങളാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു

06 FEBRUARY 2019 08:00 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിക്ക് മുന്നിലുള്ളത് അഞ്ച് കാര്യങ്ങളാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. 1. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കേണ്ടെന്ന് വിലയിരുത്തി പുനപരിശോധനാ ഹര്‍ജികള്‍ അടക്കം എല്ലാ ഹര്‍ജികളും തള്ളുക, 2. ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സമയക്രമം നിശ്ചയിച്ചു കേസ് മാറ്റുക,
3. വിധി പുനഃപരിശോധിക്കാനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക, യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്യുക, 4. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക, എന്നാല്‍ യുവതി പ്രവേശന വിധി സ്‌റ്റേ ചെയ്യാതിരിക്കുക, 5. ഏഴംഗ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്നു പരിശോധിക്കുക.

ഇതില്‍ ഏത് തീരുമാനമാണ് എടുക്കുക എന്ന് തീരുമാനിക്കുന്നത് ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാടാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് നിലവില്‍ യുവതീ പ്രവേശന വിധിയോടുള്ള വിയോജിപ്പ് എഴുതിയിട്ടുള്ളത്. ജസ്റ്റിസ്മാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നു. ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസിന്റെ നിലപാട് വിധിക്ക് എതിരോ, അനുകൂലമോ എന്നതും നിര്‍ണായകമാകും. അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരെങ്കിലും വിധി പുനപരിശോധിക്കണമെന്ന നിലപാടില്‍ എത്തിയാലെ അത് സാധ്യമാകൂ. അതിന് ജസ്റ്റിസ് ഇന്ദു ല്‍ഹോത്രയ്ക്ക് പുറമേ ഭൂരിപക്ഷ വിധിന്യായത്തിന്റെ ഭാഗമായ ഒരു ജഡ്ജിയും ചീഫ് ജസ്റ്റിസുമെങ്കിലും വിചാരിക്കേണ്ടി വരും. അത് എത്രത്തോളം സാധ്യമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

പുനപരിശോധന ഹര്‍ജികളില്‍ സാധാരണ വിയോജിച്ചു വിധിയെഴുത്തുന്ന പതിവില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജികള്‍ തള്ളാനാണ് ബെഞ്ചിന്റെ തീരുമാനമെങ്കില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുമോ? എന്നതും ആകാംഷയോടെയാണ് നിയമവിദഗ്ധര്‍ നോക്കിക്കാണുന്നത്. കേവലം ഒരു ജഡ്ജിയുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്ന ചര്‍ച്ചയിലേക്ക് ചീഫ് ജസ്റ്റിസ് കടക്കുമോ തുടങ്ങിയ സംശയങ്ങളും ചില അഭിഭാഷകര്‍ പങ്കുവെച്ചു. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കാന്‍ മറ്റൊരു ബെഞ്ചിന് മാത്രമേ അധികാരമുള്ളൂ. അല്ലാതെ ഓര്‍ഡിനന്‍സിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് സുപ്രീംകോടതി ഒരു വിധിയും മാറ്റിയെഴുതിയ ചരിത്രം ഉണ്ടായിട്ടില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി വിധി ഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന വാദം അതിനാല്‍ നിലനില്‍ക്കില്ല. കാരണം മൗലികഅവകാശം അനുവദിച്ചും യുവതീപ്രവേശനം ഒരുതരത്തിലുള്ള അയിത്തമാണെന്നും കാണിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അതും ഭൂരിപക്ഷ ബെഞ്ചിന്റെ വിധി. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഒരുപാട് പേര്‍ക്കെതിരെയും ഒരാള്‍ക്ക് അനുകൂലമായും വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. അതേസമയം വിധിയില്‍ പിഴവുണ്ടെന്ന് ബോധിപ്പിച്ചാല്‍ റദ്ദാക്കാനും അടുത്ത ഭരണഘടനാ ബെഞ്ചിന് വിടാനും സുപ്രീംകോടതിക്ക് അധികാരമുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends