Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശ വിധിയുടെ പുനപരിശോധനയേക്കാള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത് പാര്‍ലമെന്റിലെ വിജയമെന്ന് സൂചന

06 FEBRUARY 2019 07:19 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശ വിധിയുടെ പുനപരിശോധനയേക്കാള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത് പാര്‍ലമെന്റിലെ വിജയമെന്ന് സൂചന. ശബരിമല ഹര്‍ജികള്‍ ഇന്ന് തള്ളിയാല്‍ ബി ജെ പി ക്ക് പ്ലാന്‍ ബി ഉണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബാലഗോപാല്‍ ബി. നായര്‍ പറയുന്നു.

ഫെബ്രുവരി 13 ന് മുമ്പ് പാര്‍ലമെന്റില്‍ യുവതി പ്രവേശനം തടയുന്ന നിയമ നിര്‍മ്മാണം കൊണ്ട് വരികയാണ് ലക്ഷ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പോലും രണ്ട് കൈ പൊക്കി ആ നിയമ നിര്‍മ്മാണത്തെ പിന്താങ്ങേണ്ടി വരുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാന്‍ അവസരം ലഭിക്കും. അതായിരിക്കും രാഷ്ട്രീയമായി കൂടുതല്‍ മെച്ചം എന്നാണ് ബി ജെ പിയിലെ കേരള നേതൃത്വം ഉള്‍പ്പെടെ വിലയിരുത്തുന്നത്.

നിയമ നിര്‍മ്മാണം സുപ്രീം കോടതിയില്‍ നില നില്‍ക്കുമോ എന്ന് നിയമവിദഗ്ധര്‍ ഉള്‍പ്പെടെ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്. അതിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മറുപടി ഉണ്ട്. 'സാമ്പത്തിക സംവരണ നിയമം സുപ്രീം കോടതി പരിഗണിക്കുന്ന ആദ്യ ദിവസം ചവറ്റു കുട്ടയില്‍ പോകും എന്നായിരുന്നെല്ലോ പലരും പറഞ്ഞിരുന്നത്. സംവരണ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. സ്‌റ്റേ ആവശ്യം പോലും കോടതി അംഗീകരിച്ചില്ല. നിയമ നിര്‍മ്മാണം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ എത്തുന്ന ഹര്‍ജി ഇപ്പോഴത്തെ ബെഞ്ച് തന്നെ കേള്‍ക്കണമെന്നില്ല എന്നതും അനുകൂലമാകും. ഇത് സര്‍ക്കാര്‍ അഭിഭാഷകരുടെ നിലപാട് ആണ്. നരേന്ദ്ര മോദിയുടെയും അമിത് ഷാ യുടെയും മനസ്സില്‍ എന്താണെന്ന് ഇത് വരെ വ്യക്തമല്ല.

ബി ജെ പി സംസ്ഥാന നേതാവ് രാധാകൃഷ്ണ മേനോനും പുനഃ പരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുകുള്‍ റോത്തഗി നേരത്തെ അദ്ദേഹത്തിന് വേണ്ടി ഹാജര്‍ ആകും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ റോത്തഗിക്ക് പകരം മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ആകും ബി ജെ പി നേതാവിന് വേണ്ടി ഹാജരായത്. കോണ്‍ഗ്രസ്സ് നേതാവ് പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി കപില്‍ സിബലിനെ ഹാജരാക്കാന്‍ ശ്രമിച്ചെങ്കിലും അഭിഷേക് മനു സിംഗ്‌വിയാണ് അവസാനം എത്തിയത്. നിയമ പോരാട്ടത്തില്‍ വിജയം കൈവരിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനാല്‍ ശബരിമല വിധി നിയമപോരാട്ടം എന്നതിനപ്പുറം രാഷ്ട്രീയ യുദ്ധമായി മാറിയിരിക്കുന്നു.

ജയ രാജ് കുമാര്‍, സരള പണിക്കര്‍ എന്നീ വിശ്വ ഹിന്ദു പരിഷത്ത് , ശബരിമല കര്‍മ്മ സമിതിയുടെ നേതാക്കള്‍ നല്‍കിയിരിക്കുന്ന റിട്ട് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി കേന്ദ്ര സര്‍ക്കാര്‍ ആണ്. എതിര്‍ കക്ഷി അല്ലെന്ന ന്യായം ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ട് ആകുന്നത് ഈ റിട്ട് ഹര്‍ജി കാരണം ആണ്. സാങ്കേതികം ആയി പറഞ്ഞാല്‍ നോട്ടീസ് ലഭിക്കാത്ത ഒരു ഹര്‍ജിയില്‍ എതിര്‍ കക്ഷി ഹാജര്‍ ആകേണ്ടതില്ല. എന്നാല്‍ വിഷയത്തിന്റെ ഗൗരവ്വം കണക്കില്‍ എടുത്ത് നോട്ടീസ് ലഭിക്കാതെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജര്‍ ആയി ജയ രാജ് കുമാര്‍, സരള പണിക്കര്‍ എന്നിവരുടെ ഹര്‍ജി പരിഗണിക്കേണ്ടി വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends