Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയും ശബരിമല കലാപഭൂമിയായേക്കും; പുനപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ എടുത്ത നിലപാടിലൂടെ ദേവസ്വം ബോ‌ർഡും സംസ്ഥാന സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് തെളിഞ്ഞു; രൂക്ഷവിമർശനവുമായി പന്തളം കൊട്ടാരം

06 FEBRUARY 2019 07:57 PM IST
മലയാളി വാര്‍ത്ത

ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുന:പരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ ഭക്തർ ആകാംഷയുടെ മുൾമുനയിലായിരുന്നു. വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയ സുപ്രീംകോടതി വിധിയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിധി പറയാനായി മാറ്റിയതോടെ ഭക്തർ വീണ്ടും ആശങ്കയിലായി. എന്നാൽ കോടതിയ്ക്ക് പുറത്ത് ഒരു നിലപാടും കോടതിയ്ക്കുള്ളിൽ മറ്റൊരു നിലപാടും കാണിക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നേരെ തിരിഞ്ഞിരിക്കുകയാണ്‌ ഭക്തസമൂഹം.

യുവതീ പ്രവേശന വിധി തെറ്റാണെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ വിധി ഭരണഘടനാ പരമായി ശരിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പുനപരിശോധനാ ഹർജികളെ ശക്തമായി എതിർത്തതോടെ പന്തളം കൊട്ടാരവും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ എടുത്ത നിലപാടിലൂടെ ദേവസ്വം ബോ‌ർഡും സംസ്ഥാന സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു. ആരെങ്കിലും കണ്ണുരുട്ടി കാണിക്കുന്നതിന് അനുസരിച്ചാകരുത് ദേവസ്വം ബോർഡ് നിലപാട് സ്വീകരിക്കേണ്ടത്. പുനപരിശോധന ഹർജിയിലെ വിധി നീളുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യതയാണ് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

കേരളത്തിലെ ജനങ്ങളെ സർക്കാർ പറ്റിച്ചിരിക്കുകയാണ്. സർക്കാരിന്റെ യഥാർത്ഥ നിലപാട് ഇപ്പോൾ പുറത്തായിരിക്കുകയാണ്. ഇനിയും ശബരിമല കലാപഭൂമിയാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതീ പ്രവേശനം അനുവദിച്ച വിധിയെ പുനപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്‌ദീപ് ഗുപ്‌ത വാദിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മുൻ വിധിയെ തങ്ങൾ അനുകൂലിക്കുന്നു. പല വാദങ്ങളും കേട്ടില്ല എന്നത് പുനപരിശോധിക്കേണ്ടതിന് ന്യായമല്ല. കോടതി വിധിയിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. വിധി പുനപരിശോധിക്കാൻ വേണ്ടി ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത എന്ന ഉറപ്പാണ് ശബരിമല വിധിക്ക് ആധാരമായിട്ടുള്ളത്. എന്നാൽ തൊട്ടുകൂടായ്‌മയല്ല ശബരിമല വിധിയുടെ കേന്ദ്രബിന്ദു. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. അദ്ദേഹം ആചാര വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത ചൂണ്ടിക്കാട്ടി. സ്ത്രീകളെ വിലക്കുന്നത് ഹിന്ദു മത ആചാരമല്ല, പിന്നെ എങ്ങനെ ശബരിമല വിധി പുനപരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഭരണഘടനാ പരമായ പല കാര്യങ്ങളും പരിഗണിക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഇത് തെറ്റാണെന്നും എൻ.എസ്.എസിന് വേണ്ടി ഹാജരായ അ‌ഡ്വ.കെ.പരാശരൻ വാദിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചാൽ പ്രതിഷ്‌ഠയുടെ ബ്രഹ്മചാര്യം ഇല്ലാതാകുമെന്ന് തന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിനിടെ അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ട കോടതി ഇങ്ങനെയാണെങ്കിൽ കോടതി നടപടികൾ നിറുത്തിവയ്‌ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അഭിഭാഷകർക്ക് കോടതി താക്കീത് നൽകുകയും ചെയ്‌തു. കൂടുതൽ വാദങ്ങൾ എഴുതി നൽകണമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്ഹർജികൾ പരിഗണിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികൾ അടക്കം 65 ഹർജികളാണ് കോടതി പരിഗണിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends