Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുംഭത്തിൽ ശബരിമല സംഘർഷഭരിതമാകും; ദര്‍ശത്തിന് പോകാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും മുന്നിൽ തന്നെ; പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെ.സുരേന്ദ്രന്‍

06 FEBRUARY 2019 06:22 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനപ്പരിശോധനാ ഹര്‍ജികളിന്‍മേലുള്ള വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചതിനാല്‍ കുംഭമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഉറപ്പാണ്. കുംഭമാസത്തില്‍ ദര്‍ശത്തിന് പോകാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും ഹര്‍ജി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രേശ്മാ നിഷാന്തും ഷാനിലയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം മലകയറാനെത്തും. എന്നാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ അടിക്കാന്‍ യുവതീപ്രവേശനം ആയുധമാക്കുമെന്ന് ഉറപ്പാണ്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇനി ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്നാല്‍ യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡും ഇന്ന് സുപ്രീംകോടതിയില്‍ അനുകൂലിച്ചതിനാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് അറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെതിരെ സംഘപരിവാര്‍- ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി എത്തുമെന്ന് ഉറപ്പാണ്. ഇതെല്ലാം ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

കുംഭമാസ പൂജകള്‍ക്കായി അഞ്ച് ദിവസം നടതുറക്കുമ്പോള്‍ മണ്ഡലകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനാഞ്ജ വീണ്ടും നടപ്പാക്കേണ്ടിവരും. മകരവിളക്കിന് ശേഷമാണ് നിരോധനാഞ്ജ എടുത്ത് കളഞ്ഞിരുന്നത്. ശരണം വിളിക്കുന്നതിന് അടക്കം കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയേക്കാം. വലിയനടപ്പന്തലില്‍ ഭക്തരെ തങ്ങാന്‍ അനുവാദിക്കാതിരിക്കുക, വാവര് സ്വാമിയുടെ നടയ്ക്ക് മുന്നില്‍ ബാരിക്കേഡ് വയ്ക്കുക തുടങ്ങിയ നിയന്ത്രണങ്ങളും കൊണ്ടുവരും. അതിനെല്ലാമെതിരെ ശബരിമല കര്‍മസമിതിയും ബി.ജെ.പിയും അടക്കം രംഗത്തെത്തും. അങ്ങനെ ശബരിമല വീണ്ടും കലുഷിതമാകും. നിലയ്ക്കലിലും പമ്പയിലും അടക്കം സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാവുന്ന സാഹചര്യം സംജാതമാകും. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇതൊക്കെ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികള്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ അറിയിച്ചതിനാല്‍ അവിടങ്ങളില്‍ നിന്നും യുവതികളെത്തിയേക്കാം. യുവതീപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖരടക്കം പരസ്യപിന്തുണ നല്‍കി. അവസാനമായി തമിഴ് സൂപ്പര്‍താരം വിജയ്‌സേതുപതിയും രംഗത്തെത്തി. അതിനാല്‍ അവിടെ നിന്ന് യുവതികളും മനീതിസംഘത്തിലെ സ്ത്രീകളും വീണ്ടും മലകയറാന്‍ എത്തിയേക്കാം. അതും സംഘര്‍ഷത്തിന് വഴിവയ്ക്കും. കഴിഞ്ഞതവണ മനീതി സംഘം മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ അവര്‍ മടങ്ങിയ ട്രെയിനിന് നേരെ ചീമുട്ട എറിഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends