Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ ആദ്യമായി ആചാരലംഘനത്തിന് ശ്രമിച്ച ലിബി സെബാസ്റ്റ്യനെതിരെയുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി:- മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്ന് കോടതിയുടെ വിലയിരുത്തൽ- ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ആക്ടിവിസ്റ്റ് ലിബി സെബാസ്റ്റ്യന് ജയിൽ വാസം ഒരുങ്ങുന്നു

13 FEBRUARY 2019 11:30 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ലിബി സെബാസ്റ്റ്യനെതിരെയുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. യുവതി ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. ഇതോടെ ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും. മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ കേസില്‍ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നു.

2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ഇവര്‍ പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി. അവിശ്വാസിയും, ആക്ടിവിസ്റ്റുമാണന്ന് പ്രഖ്യാപിച്ചു കൊണ്ട് അയ്യപ്പഭക്തരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ ബോധപൂര്‍വ്വം ഹനിക്കുക, മതനിന്ദ, ഹിന്ദു മതവികാരം വൃണപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടും, കരുതലോടും കൂടി ശബരിമലയില്‍ ആദ്യമായി ആചാര ലംഘനത്തിനെത്തിയ യുവതിയാണ് ചേര്‍ത്തല സ്വദേശിനി ലിബി.

മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ലിബിയും അറസ്റ്റിലാകാനാണ് സാധ്യത. ഇവര്‍ മതവികാരം വൃണപ്പെടുത്തുന്ന പോസ്റ്റ് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് തന്നെ തെളിവുകളെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ലിബിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യെണ്ടത് കേസ് അന്വേഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനെ ദോഷകരമായി ബാധിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുവാനുള്ള സാധ്യതകളും തള്ളിക്കളയുവാന്‍ സാധിക്കുകയില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

അതുകൊണ്ട് തന്നെ കേസില്‍ ലിബിയെ അറസ്റ്റ് ചെയ്യേണ്ടിവരും. അതിനിടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അവിശ്വാസിയും, ആക്ടിവിസ്റ്റുമാണന്ന് പ്രഖ്യാപിച്ചു കൊണ്ട് അയ്യപ്പഭക്തരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ ബോധപൂര്‍വ്വം ഹനിക്കുക, മതനിന്ദ, ഹിന്ദു മതവികാരം വൃണപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടും, കരുതലോടും കൂടി ശബരിമലയില്‍ ആദ്യമായി ആചാരലംഘനത്തിനെത്തിയ യുവതിയാണ് ചേര്‍ത്തല സ്വദേശിനി ലിബി. ലിബി സെബാസ്റ്റ്യന്‍, ചേര്‍ത്തലയിലെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ രഞ്ചിത്ത് സിനിക് ശിവന്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ലിബിയുടെ കാര്യത്തില്‍ പൊലീസിന്റെ ഒത്തുകളി മനസിലാക്കിയ പരാതിക്കാരനായ പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിങ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിജെഎം കോടതി വിശദീകരണം തേടിയത്. ഈ കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 16 നു കോടതി കേസ് വീണ്ടും പരിഗണിക്കും. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളുന്നത്.

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ സുമേഷ് കൃഷ്ണ സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പക്ഷെ പൊലീസ് കേസെടുക്കാന്‍ മടിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് നേരിട്ട് എറണാകുളം സിജെഎം കോടതിയില്‍ പരാതി നല്‍കിയത്. ഈ പരാതിയാണ് കേസടുക്കാന്‍ ആവശ്യപ്പെട്ട് സിജെഎം കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറിയത്. മതനിന്ദ, മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക, ആരാധനാലയങ്ങളെ അവഹേളിക്കുക, മതവികാരം വ്രണപ്പെടുത്തുക, ഇത്തരം കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ലിബിയും രഞ്ചിത്ത് സിനിക് ശിവനും അടുത്ത സുഹൃത്തുക്കളാണെന്നും സുമേഷ് കൃഷ്ണയുടെ പരാതിയില്‍ പറയുന്നുണ്ട്.

സുമേഷ് കൃഷ്ണയുടെയും, സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിന് ആദ്യമെത്തിയ സ്ത്രീകളിലൊരാളാണ് ലിബി. ഇതിനെ തുടര്‍ന്ന് ഫേസ്‌ബുക്ക് പോസ്റ്റില്‍ ഹിന്ദുമതത്തെയും അയ്യപ്പ ഭക്തരെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നല്‍കിയെന്നും ഇവരുടെ സുഹൃത്തായ രഞ്ചിത്ത് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയെന്നും ചൂണ്ടിക്കാട്ടിയാണ് സുമേഷ് കൃഷ്ണ പരാതി നല്‍കിയത്. നേരത്തെ ഇതേ വിവാദത്തില്‍പ്പെട്ട ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിലായിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തുടര്‍ന്ന് ഏറെ നാളത്തെ ജയില്‍ വാസത്തിനു ശേഷമാണ് രഹ്നയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ടു രഹ്നയുടെ ബിഎസ്‌എന്‍എല്‍ ക്വര്‍ട്ടേഴ്‌സ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ബിഎസ്‌എന്‍എല്ലില്‍ നിന്ന് സസ്‌പെന്‍ഷനും രഹ്നയ്ക്ക് നേരിടേണ്ടി വന്നിരുന്നു. രഹ്നയെ അപേക്ഷിച്ച്‌ കുറച്ചുകൂടി ശക്തമായ വകുപ്പുകളാണ് ലിബി സെബാസ്റ്റ്യനെതിരെ വന്നിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends