ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. ഹേമാംബിക നഗര്‍ പൊലീസ് സ്‌റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. മണ്ണാര്‍ക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.
മലമ്പുഴ ഭാഗത്തുനിന്നുവന്ന കാര്‍ പൊലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും കാറില്‍ മദ്യകുപ്പി ഉണ്ടായിരുന്നതായും പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























