ശബരിമലയ്ക്ക് പിന്നാലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും; ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും

ശബരിമലയ്ക്ക് പിന്നാലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ വാദം. സര്‍ക്കാര്‍ എന്തെങ്കിലും പുതിയ മാതൃക മുന്നോട്ട് വയ്ക്കുമോ എന്നത് ശ്രദ്ധേയമാകും.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ ഇന്നലെ പുതിയ ശുപാര്‍ശ കോടതിക്ക് കൈമാറിയിരുന്നു. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ അറിവോടെയല്ല ശുപാര്‍ശ കോടതിക്ക് കൈമാറിയത് എന്നാണ് സൂചന. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി വിധി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം, നിലവിലുള്ള കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേട്ടതിനു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന മുന്‍ നിലപാടില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉറച്ചുനിന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ മുന്‍പ് തുറന്നിട്ടുണ്ടെന്ന് രേഖകള്‍ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് ഇന്നലെ അന്തിമവാദം ആരംഭിച്ചത്. പൊതുക്ഷേത്രമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തില്‍ വിഗ്രഹത്തിനും, ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിനുമാണ് അവകാശമെന്ന് രാജകുടുംബം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോഴും ക്ഷേത്ര ഭരണം രാജാവില്‍ത്തന്നെ നിലനിറുത്തിയിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ തയ്യാറാക്കിയ കവനന്റിലും ക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള അഭേദ്യബന്ധം എടുത്തുപറഞ്ഞിട്ടുണ്ട്. പദ്മനാഭദാസനെന്ന സ്ഥാനമാണ് രാജാക്കന്മാര്‍ വഹിച്ചിരുന്നത്. പ്രിവിപഴ്‌സ് നിറുത്തലാക്കിയതോടെ രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അവകാശം പൂര്‍ണമായും നഷ്ടമായെന്ന വിധി തെറ്റാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ പറഞ്ഞു.ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജവംശത്തിലെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും ഭരണം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011ല്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കാമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അമിക്കസ് ക്യൂറിയായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുന്നതായി കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയായി പുതുതായി ആരെയെങ്കിലും നിയമിക്കുന്നത് പരിശോധിക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























