Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജേന്ദ്രന്‍ ഭൂമി കയ്യേറിയതോ; എംഎല്‍എയുടെ മൂന്നാര്‍ ഇക്കാ നഗറിലുള്ള ഭൂമി കയ്യേറിയതാണോയെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്

13 FEBRUARY 2019 12:34 PM IST
മലയാളി വാര്‍ത്ത

എസ് രാജേന്ദ്രന്‍ കുടങ്ങുമെന്ന് ഉറപ്പായി. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതോ. എംഎല്‍എയുടെ മൂന്നാര്‍ ഇക്കാ നഗറിലുള്ള ഭൂമി കയ്യേറിയതാണോയെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ദേവികുളം സബ് കളക്ടര്‍ക്ക് കൈമാറി. വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് സബ് കളക്ടര്‍ രേണുരാജ് അറിയിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

കയ്യേറ്റവും അനധികൃത നിര്‍മ്മാണവും സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നാണ് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകള്‍ ഇല്ല. കെഎസ്ഇബിയുടെ ഭൂമിയാണ് ഇതെന്ന സംശയവും വില്ലേജ് ഓഫീസര്‍ പങ്കുവയ്ക്കുന്നു. നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ടുവന്ന സ്ഥലത്തെക്കുറിച്ചും പരിശോധന വേണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.മൂന്നാറിലെ മറ്റൊരു സിപിഎം നേതാവായ ലക്ഷ്മണന്‍ കൈവശം വച്ചിരുന്ന ഭൂമിയില്‍ നിന്നായിരുന്നു നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ട് വന്നത്. അതേ സമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂമിയുടെ സര്‍വ്വേ അടക്കമുള്ള കാര്യങ്ങള്‍ തിടുക്കപ്പെട്ട് വേണ്ടെന്നാണ് റവന്യു വകുപ്പിന്റെ തീരുമാനം. നേരത്തെ എസ് രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. എംഎം മണിയുടെ സഹോദരനും ലംബോധരന്റെ മകനും സിപിഎം നേതാവ് വി എക്‌സ് ആല്‍ബിനും അടക്കം 154 കയ്യേറ്റക്കാരുടെ പട്ടിക ഇടുക്കി ജില്ലാ ഭരണകൂടം സര്‍ക്കാരിന് കൈമാറിയിരുന്നു.

മൂന്നാര്‍ ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ചേരാനിരിക്കെയാണ് അന്ന്് പാര്‍ട്ടി നേതാക്കളുടെ കയ്യേറ്റവിവരം പുറത്തുവന്നത്. ഏറെനാളായി തര്‍ക്കം തുടരുന്ന എസ് രാജേന്ദ്രന്റെ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യുമന്ത്രി രേഖാമൂലം നിയമസഭയില്‍ നല്‍കിയ മറുപടിയാണ് വലിയ ചര്‍ച്ചയായിരുന്നത്. പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിനായിരുന്നു നിര്‍ണ്ണായക ഉത്തരം. െ്രെകം ബ്രാഞ്ച് എഡിജിപിയാണ് പട്ടയം വ്യാജമെന്ന് കണ്ടെത്തിയത്.പട്ടയ നമ്പര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ 2011ല്‍ ജില്ലാ കലക്ടറും 2015 ല്‍ ലാന്‍ഡ് റവന്യുകമ്മീഷണറും തള്ളിയതാണെന്നും ഇച ന്ദ്രേശേഖരന്‍ വിശദീകരിച്ചു. പട്ടയം വ്യാജമല്ലെന്ന് രാജേന്ദ്രനും സിപിഎം ആവര്‍ത്തിക്കുമ്പോഴും റവന്യുമന്ത്രിയുടെ സുപ്രധാന മറുപടി. വലിയ ചര്‍ച്ചയായിരുന്നു. മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് രാജേന്ദ്രന്റെ മറുപടി. സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് ഇടുക്കി ഭരണകൂടം തയ്യാറാക്കിയ 154 കയ്യേറ്റക്കാരുടെ പട്ടികയില്‍ പ്രമുഖരുണ്ട്. എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലീജീഷ് ലംബോധരന്റെ ചിന്നകനാലില്‍ ഏഴര ഏക്കര്‍ കയ്യേറിയെന്നാണ് കണ്ടെത്തില്‍. പാപ്പാത്തിച്ചോലയില്‍ വിവാദ കുരിശ് സ്ഥാപിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പ്രിതനിധി ടോം സഖറിയാസിന്റെ കുടുംബാംഗങ്ങള്‍, ടിസന്‍ തച്ചങ്കരി എന്നിവരും പട്ടികയിലുണ്ട്. സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം, വി.എക്‌സ് ആല്‍ബിനാണ് പട്ടികയിലെ മറ്റൊരു നേതാവ്. ഒഴിപ്പിക്കലില്‍ സിപിഎംസിപിഐ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷിയോഗം. ഒഴിപ്പിക്കലിന് മുമ്പ് എംഎം മണിയോട് ചര്‍ച്ച ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ മുന്‍ നിര്‍ദ്ദേശം സിപിഐ തള്ളിയിരുന്നു.
സമവായത്തിലൂടെയുള്ള ഒഴിപ്പിക്കലെന്ന് പിണറായി ലൈനിനോട് സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.രാഷ്ട്രീയ പാര്‍ട്ടി പ്രിതിനിധികള്‍ക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തകര്‍ മാധ്യപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍ എന്നിവരുടെയും പ്രത്യേകം പ്രത്യേകം യോഗം സര്‍ക്കാര്‍ വിളിച്ചിരു്ന്നു. കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുമ്പോളാണ് പുതിയ വിവാദം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends