Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജന്മം തന്നവരെന്ന ബഹുമാനമുണ്ട്; തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു; ദുരഭിമാനകൊലയുടെ ജീവിക്കുന്ന രക്തസാക്ഷി പറയുന്നു

13 FEBRUARY 2019 12:10 PM IST
മലയാളി വാര്‍ത്ത

കെവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആകില്ല. ദുരഭിമാനകൊലയുടെ രക്തസാക്ഷി. കണ്ടസ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമായപ്പോള്‍ അതിന് ചിറകുവച്ച് പറക്കാന്‍ ശ്രമിച്ച നീനുവിന്റെ സ്വന്തം കെവിന്‍. എന്നാല്‍ താന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറവെന്ന് നീനുതിരിച്ചറിയാന്‍ വൈകി. കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു കാത്തിരിക്കുന്നുണ്ട്. നീനുവിന് നീതി കിട്ടുന്നതും കാത്ത് നീനുവിന്റെ അച്ഛനും ചേട്ടനും കോട്ടയത്തെ ജയിലിലുണ്ട്. ഒരു വട്ടം പോലും അവരെ കാണാന്‍ തോന്നിയിട്ടില്ലെന്ന് നീനു പറയുന്നു. അമ്മയോ മറ്റു ബന്ധുക്കളോ പിന്നീടിതുവരെ നീനുവിനോട് സംസാരിച്ചിട്ടുമില്ല. ജന്മം തന്നവരെന്ന ബഹുമാനമുണ്ട്.

പക്ഷേ, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന നീതിബോധത്തിനും അപ്പുറമല്ല, ആ സഹതാപമെന്ന് നീനു.ഓര്‍മകളില്‍ വിങ്ങിനീറുന്ന ആ വീട്ടിലെ ഓരോരുത്തരും വീണു പോകാതെ പരസ്പരം താങ്ങി നില്‍ക്കുന്നത് നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടു മാത്രമാണ്. സന്ധ്യ ആയാല്‍ ആ വീട്ടില്‍ നാലു കുട്ടികള്‍ പാഠങ്ങള്‍ ഉറക്കെച്ചൊല്ലുന്നത് കേള്‍ക്കാം. നീനുവിന്റെ ട്യൂഷന്‍ കുട്ടികളാണ്. നീനു കോളജ് വിട്ടുവരുമ്പോഴേക്കും പഠിക്കാന്‍ തയാറായി അവര്‍ കാത്തിരിക്കുന്നുണ്ടാകും. ഡിഗ്രി ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നീനുവും ഉപരിപഠനത്തിന് തയാറെടുക്കുകയാണ്.സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെവിടെയെങ്കിലും എംഎസ്‌സി ജിയോളജിക്കു ചേരണമെന്നാണ് ആഗ്രഹം. വാശിയോടെ പഠിക്കാന്‍ സാഹചര്യങ്ങള്‍ പഠിപ്പിച്ചെന്ന് നീനു. ഉറച്ച ലക്ഷ്യത്തിനു പിന്നിലും നീനുവിന് ഒരു കാരണമേ ഉള്ളൂ, ജോലി വേണം. പപ്പയെയും മമ്മിയെയും സങ്കടപ്പെടുത്താതെ കരുതലോടെ ചേര്‍ത്തു പിടിക്കണം.

കൂട്ടുകാരും അധ്യാപകരും നല്‍കുന്ന പിന്തുണയാണു ബലം. അവരാണു നേരെ നില്‍ക്കാന്‍ നീനുവിനെ പഠിപ്പിച്ചത്.ഒന്നും ചോദിക്കാതെ തുറിച്ചു നോക്കുന്ന ചിലരുണ്ട്. ആളെ തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരെ കൂട്ടമായി വിളിച്ചുകൊണ്ടു വന്ന് 'ഇതാണാ കൊച്ച്' എന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവരുണ്ട്. അത്തരം സമീപനങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകൊണ്ട് പലയിടത്തും നീനു ഇപ്പോള്‍ പോകാറില്ല. ഇഷ്ടപ്പെടുന്നവരുടെ ചുറ്റുവട്ടത്തിനുള്ളിലാണ് അവളുടെ ജീവിതം. പക്ഷേ, ആര്‍ക്കും തണുപ്പിക്കാനാവാത്ത അഗ്‌നിയുണ്ട് ദുരഭിമാനക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായ അവളുടെ ഉള്ളില്‍. കോടതിയില്‍ തനിക്ക് പറയാനുള്ളത് പതര്‍ച്ചയില്ലാതെ പറയാനുള്ള ദിവസത്തിനു കാത്തിരിക്കുകയാണ് നീനു. നീതി കിട്ടുമെന്ന പ്രതീക്ഷയോടെ.ഇപ്പോഴും നടക്കുമ്പോള്‍ അനീഷ് തിരിഞ്ഞു നോക്കും. 'പുറകില്‍ നിന്നെപ്പോഴോ അവന്‍ വിളിച്ചപോലെ തോന്നിയോ.. ? തോന്നിയതായിരിക്കും, അവന്‍ ഇല്ലല്ലോ അല്ലേ' സ്വതവേയുള്ള നിസ്സംഗമായ ചിരിയിലൊതുക്കി അനീഷ്. കൂട്ടുകാരനില്ലാതെ ഒറ്റയ്ക്കായതിന്റെ പ്രതിഫലനം അനീഷിലുണ്ട്. അനുഭവങ്ങള്‍ അത്രയ്ക്ക് അനീഷ് സെബാസ്റ്റ്യനെന്ന ചെറുപ്പക്കാരനെ തളര്‍ത്തിയിരുന്നുകേസിലെ പ്രധാനസാക്ഷിയായ അനീഷ് പറയുന്നു.

കെവിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷിയുമായ അനീഷ് ഓര്‍മിക്കാന്‍ ഒട്ടും ഇഷ്ട്ടപ്പെടാത്ത രാത്രിയാണ് മേയ് 26ലേത്. അന്നാണ് രാത്രിയുടെ മറവിലെത്തിയ ഒരു സംഘം കെവിനെ അനീഷില്‍ നിന്നും നീനുവില്‍ നിന്നും പറിച്ചെടുത്തത്. 'പാതിവരെ മാത്രേ അവന്റൊപ്പം എനിക്ക് പോകാനായുള്ളു. വഴിയിലെന്നെ ഇറക്കിവിട്ട് അവനെക്കൊണ്ടവര്‍ പോയി' അനീഷ് ആ രാത്രിയുടെ നടുക്കത്തിലാണ്.അന്ന് രാത്രി അക്രമികള്‍ തകര്‍ത്ത അനീഷിന്റെ വീട് പുതുക്കിപ്പണിതിട്ടില്ല. ഇടയ്ക്ക് അവിടെചെന്ന് ഒറ്റയ്ക്കിരിക്കും. മാന്നാനത്തെ കോള്‍ഡ് സ്‌റ്റോറേജ് നടത്തിപ്പിന്റെ തിരിക്കിലാണ് അനീഷെങ്കിലും മുടങ്ങാതെ കെവിന്റെ വീട്ടിലെത്താറുണ്ട്. കേസില്‍ ശക്തമായി പ്രതികള്‍ക്കെതിരെ സാക്ഷി പറയുമെന്ന് അനീഷ് ആവര്‍ത്തിക്കുന്നു. കെവിനെ ഇല്ലാതാക്കിയവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണം. അതിന് ഏതറ്റംവരെ വേണമെങ്കിലും പോകുമെന്ന് അനീഷ് പറഞ്ഞു. ഇതുവരെ സമ്മര്‍ദ്ദങ്ങളോ ഭീഷണികളോ ഉണ്ടായിട്ടില്ല.കെവിന്റെ വീട്ടില്‍ താമസിച്ചിരുന്ന നീനുവിനെ തിരികെ കൊണ്ടുപോകുന്നതിനായി പ്രതികള്‍ എത്തി. നീനുവിനെ വിവാഹം കഴിച്ച് താമസിപ്പിച്ച കെവിനെ തട്ടിക്കൊണ്ടു പോയി. യാത്രയ്ക്കിടെ കെവിന്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പ്രതികള്‍ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തി. അന്യായ തടങ്കലില്‍ അസ്വഭാവിക സാഹചര്യത്തില്‍ കെവിന്‍ കൊല്ലപ്പെട്ടതിനാല്‍ കൊലപാതകക്കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തി.ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ നീനു ചാക്കോയുടെ വീട്ടില്‍ ഇപ്പോള്‍ മാതാവ് രഹ്ന ചാക്കോ മാത്രം. വീടിനോടു ചേര്‍ന്നു സ്‌റ്റേഷനറി കടയും തയ്യല്‍ ഷോപ്പും രഹ്ന നടത്തുന്നുണ്ട്. കെവിന്റെ മരണം കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷമാണ് രഹ്ന വീട്ടില്‍ എത്തിയത്. വീട്ടിലെത്തി പിറ്റേന്നു തന്നെ കടകളെല്ലാം തുറന്നു. ഇതിനിടെ ചാക്കോയുടെ സഹോദരന്‍ രഹ്നയെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസുണ്ടായി. രഹ്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസില്‍ ചാക്കോയുടെ സഹോദരനെ കോടതി റിമാന്‍ഡ് ചെയ്തു.കെവിന്‍ എന്ന ചെറുപ്പകാരന്റെ ദുരഭിമാനകൊല കേരളം ഞെട്ടലോടെയാണ് കേട്ടത്. അതില്‍ നിന്ന് കേരളം മോചിതരായെങ്കിലും നീനു ഇപ്പോഴും കെവിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നു ഒരിക്കലും തന്റെ സ്വപ്‌നം തിരിച്ചുവരില്ലന്നറിഞ്ഞിട്ടും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends