Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയും വലിയ ജനക്കൂട്ടത്തെ ഞാന്‍ അടുത്തിടെ കണ്ടിട്ടില്ല; ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആവേശമായി മമ്മൂട്ടി: ഹൃദയങ്ങള്‍ കീഴടക്കി സ്‌നേഹ സന്ദേശം

13 FEBRUARY 2019 12:22 PM IST
മലയാളി വാര്‍ത്ത

ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടി. ആദ്യമായാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മധുരരാജ സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ച് ആറ്റുകാലിലെത്തിയ മമ്മൂട്ടിക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്.

ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് കേട്ടറിവേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി ഉദ്ഘാടത്തിനു ശേഷം പറഞ്ഞു. 'ടെലിവിഷന്‍ ചാനലുകളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാറുണ്ട്. ഇത്രയും വലിയ ജനസമൂഹത്തെ ഈ അടുത്തകാലത്തൊന്നും ഞാന്‍ അഭിസംബോധന ചെയ്തിട്ടില്ല. വളരെ സന്തോഷത്തോടുകൂടിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. കാരണം എന്റെ ചലച്ചിത്രജീവിതത്തിന്റെ ആരംഭകാലത്ത് ഈ റോഡുകളിലും വഴികളിലും ക്ഷേത്രനടകളിലുമൊക്കെ സിനിമ ഷൂട്ട് ചെയ്ത് നടന്നിട്ടുണ്ട്.'-മമ്മൂട്ടി പറഞ്ഞു.

'തിരുവനന്തപുരത്ത് അധികം വരാറില്ല. 1981ല്‍ മുന്നേറ്റം എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. അന്ന് നിങ്ങളില്‍ പലരും ജനിച്ചിട്ടുപോലും കാണില്ല. പല സ്ഥലങ്ങളും ഇന്ന് ഒരുപാട് മാറിപ്പോയിരിക്കുന്നു. എന്നെ ഇവിടേക്ക് ക്ഷണിച്ചതില്‍ ഒരുപാട് നന്ദി. മറ്റൊരു സന്തോഷം കൂടിയുണ്ട് എന്റെ ചിരകാല സുഹൃത്ത് ഡോ.രാജഗോപാലിനെ കാണാന്‍ സാധിച്ചു. ഒരുപക്ഷേ എന്നേക്കാള്‍ ആദരിക്കപ്പെടേണ്ട ഒരാളാണ് രാജഗോപാല്‍. സാന്ത്വന ചികിത്സാരംഗത്തെ പ്രമുഖനാണ് അദ്ദേഹം.'

'ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക് ആഗ്രഹത്തിലേക്ക് ഇത്രയും ആളുകള്‍ കൂടുകയും മനസ്സു നിറഞ്ഞ് ദേവിയെ അല്ലെങ്കില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു അവസരം എന്ന് പറയുമ്പോള്‍, ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്.'

'എല്ലാം മറന്ന് പരസ്പരം സ്‌നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിത്. ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങള്‍ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്റെ പരസ്പര സ്‌നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും നിമിഷങ്ങളായി ഇതുമാറട്ടെ. ഒന്നിന്റേയും അതിര്‍വരമ്പുകളില്ലാതെ മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കുന്ന ഒരു നല്ല നാളുകള്‍ ഉണ്ടാകട്ടെ.'

'എല്ലാ കലകളുടെയും ഉറവിടം ക്ഷേത്രങ്ങളാണെന്ന് പറയാറുണ്ട്. ക്ഷേത്രകലകള്‍ എന്ന കലാവിഭാഗം പോലും നമുക്കുണ്ട്. ഈ ക്ഷേത്രമുറ്റത്താണ് പല കലാകാരന്മാരും ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ ഈ ക്ഷേത്രത്തിന്റെ മുറ്റത്താണ് കലാകാരനെന്ന് ആഗ്രഹിക്കുന്ന ഞാനും നില്‍ക്കുന്നത്. കുറേ ദിവസങ്ങളോളം തയാറെടുത്തിട്ടാണ് ഞാന്‍ ഈ പരിപാടിയിലേക്ക് വന്നത്. ഇത്രയും ആളുകളെ അഭിമുഖീകരിച്ച് ഞാന്‍ എന്തുപറയുമെന്നായിരുന്നു ചിന്തിച്ചിരുന്നത്.'

'കഴിഞ്ഞ 38 വര്‍ഷങ്ങളായി പല രൂപത്തിലും പല ഭാവത്തിലും എന്നെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നിങ്ങളോട് എന്തുപറയാനാണ്. ഈ സ്‌നേഹം തന്നെയാണ് എനിക്കും തിരിച്ചുള്ളത്. പരസ്പം സ്‌നേഹിച്ച് ജീവിക്കുന്ന മനുഷ്യരാണ് ദീര്‍ഘകാലം ജീവിച്ചുപോകുന്നത്. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകളും സഫലമാകട്ടെ.' - മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു.

വന്‍ കരഘോഷത്തോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ ജനങ്ങള്‍ സ്വീകരിച്ചത്. ജാതിമതഭേദമന്യേ നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. ഡോ. എം.ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അമ്മ പുരസ്‌കാരം നല്‍കി ആദരിച്ചു. 20-നാണ് ആറ്റുകാല്‍ പൊങ്കാല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends