Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന

13 FEBRUARY 2019 06:28 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നിലപാടുമായി ശിവസേന രംഗത്ത്. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നെന്ന് തൃശൂരിൽ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിലയിരുത്തി. 

തിരുവനന്തപുരത്ത് മത്സരിക്കാൻ പിപി മുകുന്ദൻ തയ്യാറായാൽ പിന്തുണ നൽകുമെന്നും ശിവസേന വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് ശിവസേന ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ലെന്നും ശിവസേന തീരുമാനിച്ചു. തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ കെ സുരേന്ദ്രന്‍ ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. കാസര്‍കോഡും സുരേന്ദ്രന് സാധ്യതയുണ്ട്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തായി. ഒരു മണ്ഡലത്തിൽ മൂന്ന് പേരുകൾ അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡ‌ലമായ തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്‌ണദാസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരിൽ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്‌ണനുമാണ് സാധ്യത.

ഈ മണ്ഡലത്തിൽ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായി സീറ്റ് തര്‍ക്കം പരിഹരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. എൻഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കഴിഞ്ഞെന്നും ശ്രീധരൻ പിള്ള തൃശ്ശൂരിൽ പറഞ്ഞു.

എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിൽ പിപി മുകുന്ദൻ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പി എസ് ശ്രീധരൻ പിള്ള തയ്യാറായില്ല. പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യത്തിൽ ബിജെപി ഏറെ വിജയ സാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും ശിവസേന അടക്കമുള്ളവര്‍ പിന്തുണയ്ക്കുമെന്നുമാണ് പി പി മുകുന്ദൻ പറഞ്ഞിരുന്നത്. ഇതെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് വലിയ സാധ്യതകള്‍ പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ചരിത്രം തിരുത്താന്‍ കഴിവുളള സ്ഥാനാര്‍ത്ഥികളെ ആണ് തുടക്കം മുതല്‍ ബിജെപി അന്വേഷിക്കുന്നതും. മോഹന്‍ലാല്‍ മുതല്‍ ശശികുമാര വര്‍മ്മ വരെയുളള പേരുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി പറഞ്ഞ് കേട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends