Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രസര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും എല്‍.എഡി.എഫിന്റെ നേതൃത്വത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തുന്ന ജാഥകള്‍ക്ക് നാളെ തുടക്കമാകും

13 FEBRUARY 2019 07:58 PM IST
മലയാളി വാര്‍ത്ത

ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ എല്‍.എഡി.എഫിന്റെ നേതൃത്വത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തുന്ന ജാഥകള്‍ക്ക് നാളെ തുടക്കമാകും. ബിജെപി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്ക്കൂ എന്ന മദ്രാവാക്യമുയര്‍ത്തിയാണ് ജാഥ. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹത്തിനും വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു എന്നതാണ് ജാഥയുടെ പ്രസക്തി. അതോടൊപ്പം പിണറായി സര്‍ക്കാരിന്റെ ജനകീയഭരണത്തിന്റെ നേട്ടവും ജനങ്ങളിലെത്തിക്കും ഇതിനായി, വികസനം, സമാധാനം, സാമൂഹ്യപുരോഗതി, ജനപക്ഷം ഇടതുപക്ഷം- എന്നീ മുദ്രാവാക്യങ്ങളാണ് ജാഥ ഉയര്‍ത്തുന്നത്.

തെക്കന്‍ കേരളത്തില്‍ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടക്കന്‍കേരള ജാഥക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന ജാഥ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും. തിരുവനന്തപുരത്ത് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജാഥ ഉദ്ഘാടനം ചെയ്യും. ശബരിമല സുപ്രീംകോടതി വിധി, അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം, കോണ്‍ഗ്രസും ബി.ജെ.പിയും വിധിയെ അനുകൂലിച്ച ശേഷം മലക്കം മറിഞ്ഞതെന്തിന്? വിധിയുടെ മറവില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശബരിമല കര്‍മസമിതിയും നടത്തിയ അക്രമങ്ങളും വര്‍ഗീയത പടര്‍ത്താന്‍ നടത്തിയ നീക്കങ്ങളും ജാഥ ചര്‍ച്ച ചെയ്യും.

അഴിമതിയില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോദി നടത്തിയ അഴിമതിയും കര്‍ഷകദ്രോഹ നിലപാടുകളും മുഖമുദ്രയാക്കി. രാജ്യത്ത് കോടിശ്വരന്‍മാരുടെ കീശ പിന്നെയും നിറയുന്നു. ദാരിദ്രവും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്നു. 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. അതിനാല്‍ മോദി സര്‍ക്കാരിനെതിരായ ജനവികാരം വളര്‍ത്താനും കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ജാഥകള്‍ ലക്ഷ്യമിടുന്നു.

കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ ഡി എഫ് നേതാക്കളായ അഡ്വ കെ പ്രകാശ്ബാബു (സി പി ഐ), അഡ്വ പി സതീദേവി (സി പി എം), അഡ്വ ബിജിലി ജോസഫ് (ജനതാദള്‍ സെക്കുലര്‍), പി കെ രാജന്‍ മാസ്റ്റര്‍ (എന്‍ സി പി), യു ബാബുഗോപിനാഥ് (കോണ്‍ഗ്രസ്സ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഡോ വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍), അഡ്വ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്), പി എം മാത്യു (കേരളാ കോണ്‍ഗ്രസ്സ് ബി) എന്നിവരാകും ഉണ്ടാകുക.

ഫെബ്രുവരി 16ന് മഞ്ചേശ്വരത്ത് നിന്ന് കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ ഡി എഫ്. നേതാക്കളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സി പി എം), അഡ്വ. പി വസന്തം (സി പി ഐ), സി കെ നാണു എം എല്‍ എ (ജനതാദള്‍ എസ്), അഡ്വ ബാബു കാര്‍ത്തികേയന്‍ (എന്‍ സി പി), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ്സ് എസ്), പ്രൊഫ ഷാജി കടമല (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഷേക്ക് പി ഹാരീസ് (ലോക് താന്ത്രിക് ജനതാദള്‍), എ പി അബ്ദുള്‍ വഹാബ് (ഐ എന്‍ എല്‍), അഡ്വ എ ജെ ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്), നജീബ് പാലക്കണ്ടി (കേരള കോണ്‍ഗ്രസ്സ് ബി) എന്നിവര്‍ ജാഥാ അംഗങ്ങളായി ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends