Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേവസ്വം ബോര്‍ഡില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി; 2017 ലെ പൊതുസ്ഥലമാറ്റത്തില്‍ എ.ഇ ആയിരുന്ന വേണുഗോപാലിനെ തിരുവനന്തപുരം ദേവസ്വം ചീഫ് എന്‍ജിനിയര്‍ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റുകയും ഹരീഷ് എന്നയാളെ പകരം നിയമിച്ചു; ദേവസ്വം ബോര്‍ഡില്‍ മരാമത്ത് വകുപ്പിലും തിരുവാഭരണ കമ്മീഷണര്‍ ഓഫീസിലും കോടികളുടെ വെട്ടിപ്പ്

13 FEBRUARY 2019 08:03 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മരാമത്ത് വകുപ്പിലും തിരുവാഭരണ കമ്മീഷണര്‍ ഓഫീസിലും ഇഷ്ടക്കാരെ തിരുകിക്കയറ്റി. ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ഓഫീസുകളിലും ഫര്‍ണീച്ചറുകളും പാത്രങ്ങളും ശബരിമല ഉള്‍പ്പെടെ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ വിതരണവും നടത്തിനപ്പിനുമുള്ള അധികാരിയാണ് തിരുവാഭരണ കമ്മീഷണര്‍. അതുകൊണ്ടു തന്നെ കോടികളുടെ ഇടപാടാണ് ഈ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്. ഇവിടെയാണ് സ്വന്തം താല്‍പര്യം സംരക്ഷിക്കാനായി ഇഷ്ടക്കാരെ നിയമിച്ചിരിക്കുന്നത്.

തിരുവാഭരണ കമ്മീഷണറുടെ ഓഫീസ് ആറന്‍മുളയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കമ്മീഷണര്‍, സൂപ്രണ്ട് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്ത അധികാരി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആണ്. 2017 ലെ പൊതുസ്ഥലമാറ്റത്തില്‍ എ.ഇ ആയിരുന്ന വേണുഗോപാലിനെ തിരുവനന്തപുരം ദേവസ്വം ചീഫ് എന്‍ജിനിയര്‍ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റുകയും ഹരീഷ് എന്നയാളെ പകരം നിയമിക്കുകയും ചെയ്തു. എന്നാല്‍ സുഖമില്ലെന്ന കാരണത്താല്‍ ഹരീഷ് കോട്ടയത്തേക്ക് മാറി. പകരം ചെങ്ങന്നൂരില്‍ മരാമത്ത് അസി.എന്‍ജിനീയര്‍ ഓഫീസിലെ ഗോപകുമാറിനെ തിരുവാഭരണ കമ്മീഷണര്‍ ഓഫീസിലേയ്ക്ക് മാറ്റി.

എന്നാല്‍ എ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി വന്നശേഷം തിരുവല്ലയില്‍ നിന്ന് വേണുഗോപാലിനെ ചെങ്ങന്നൂര്‍ അസി.മരാമത്ത് എന്‍ജിനീയറായും തിരുവാഭരണ കമ്മീഷണര്‍ ഓഫീസിലെ ഗോപകുമാറിനെ ചെങ്ങന്നൂര്‍ മരാമത്ത് അസി.എന്‍ജിനീയര്‍ ഓഫീസില്‍ ഓവര്‍സിയറായും ഇവിടെ മൂന്നാം ഗ്രേഡ് ഓവര്‍സിയറെ തിരുവാഭരണ കമ്മീഷണര്‍ ഓഫീസിലെ അസി.എന്‍ജിനീയര്‍ ആയും നിയമിച്ചു. ഇതാകട്ടെ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മെയ് മാസത്തിലായിരുന്നു. തെരഞ്ഞെടുപ്പു ചട്ടത്തിനു വിരുദ്ധമാണ് ഈ സ്ഥലമാറ്റമെന്ന് ആരോപിച്ച് ചെങ്ങന്ൂര്‍ ആര്‍.ഡി.ഒയ്ക്ക് പരാതിയും കിട്ടിയിരുന്നു. കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആറില്‍ന്‍മുള ഗ്രൂപ്പില്‍ നടന്ന ഈ നിയമനങ്ങളില്‍ സര്‍വത്ര ദുരൂഹത നിലനില്‍ക്കുകയാണ്.

പത്മകുമാറിന്റെ വീടിന് വിളിപ്പാട് അകലെയുള്ള ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ആറിന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാന തസ്തികയിലെല്ലാം നിയമനങ്ങള്‍ നടന്നിരിക്കുന്നത് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ്. ഇഷ്ടക്കാരെ കുടിയിരുത്താന്‍ കോടതി നിര്‍ദേശം ലംഘിച്ചതിനു പുറമേ തെരഞ്ഞെടുപ്പു ചട്ടങ്ങളും മറികടന്നു.

സാധാരണ ഗതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ക്ഷേത്രത്തില്‍ നിയമനം നല്‍കാറില്ലെന്നിരിക്കെ ആറിന്‍മുളയില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതും നിലനിര്‍ത്തുന്നതും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ്. മുണ്ടക്കയം ഗ്രൂപ്പിനു കീഴിലുള്ള വള്ളിയാന്‍കാവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന എസ്.അജിത്കുമാറിനെ ആറിന്‍മുളയിലേയ്ക്ക് മാറ്റി നിയമിച്ചത് പുതിയ ദേവസ്വം ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷമായിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ ഇവിടെ അഡ്മിസിസ്‌ട്രേറ്ററാണ്. പടിഞ്ഞാറേ ഗോപുരത്തിന്റെയും ശ്രീകോവിലിന്റെയും ഉപദേവാലയങ്ങളുടെയും ഉള്‍പ്പെടെ രണ്ടേമുക്കാല്‍ കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ മാത്രം പുരോഗമിക്കുന്നത്.

ആറിന്‍മുളയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പത്മകുമാറിനെ വിജിലന്‍സിലേക്കു മാറ്റിയ ശേഷമായിരുന്നു അജിത്കുമാറിനെ പ്രസിഡന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരം ആറിന്‍മുളയിലേയ്ക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് ഇവിടെ നടന്ന ഇളക്കിപ്രതിഷ്ഠകള്‍ എല്ലാം ഇഷ്ടക്കാര്‍ക്ക് വേണ്ടിയായിരുന്നു.ഇഷ്ടക്കാരെ കുടിയിരുത്താന്‍ വേണ്ടി നടന്ന നിയമനങ്ങള്‍ നിയമനടപടികളിലേയ്ക്ക് നീങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends