Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചു... തിരുവനന്തപുരത്ത് കുമ്മനം, പത്തനംതിട്ടയില്‍ ശശികുമാര വര്‍മ്മ, ബി ജെ പി പട്ടികയിങ്ങനെ

14 FEBRUARY 2019 10:02 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് കുമ്മനത്തിനാണ് പരിഗണന. കുമ്മനമില്ലെങ്കില്‍ കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂരും കാസര്‍ഗോഡും കെ.സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്.

ഇടതു വലതു മുന്നണികളെ ആദ്യവട്ടം പിന്നിലാക്കി, പ്രാഥമിക സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പട്ടികയുമായി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ ഇന്നലെ ദേശീയ നേതൃത്വത്തിനു സമര്‍പ്പിച്ച പട്ടികയനുസരിച്ച് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ലോക്‌സഭാ മത്സരരംഗത്തുണ്ടാകും. എന്നാല്‍, ദേശീയ നേതൃത്വം നടത്തുന്ന സര്‍വേ കൂടി അടിസ്ഥാനമാക്കിയാവും അന്തിമ പട്ടികയെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്തേയ്ക്ക് എത്തിയാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള പട്ടികയില്‍ മാറ്റം വരും.

22 ന് തലസ്ഥാനത്ത് എത്തുന്ന അമിത്ഷായുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പറഞ്ഞു. മൂന്നു പേരുകള്‍ വീതമാണ് ബി.ജെ.പി പ്രാഥമിക പട്ടികയില്‍ ഉള്ളത്. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച സാദ്ധ്യതാ പട്ടികയെക്കുറിച്ച് അറിയില്ലെന്നും, പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു തലത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം പറയുന്നു. പിള്ളയുടേത് ഏകപക്ഷീയ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം. പാര്‍ട്ടിക്കുള്ളില്‍ ഇത് വരുംദിവസങ്ങളില്‍ പൊട്ടലും ചീറ്റലുമുണ്ടാക്കുമെന്ന് തീര്‍ച്ച. ആര്‍.എസ്.എസ് നിര്‍ദേശിച്ച മോഹന്‍ലാലിന്റെ പേര് ബി.ജെ.പിയുടെ തിരുവനന്തപുരം പട്ടികയില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.

എ പ്ലസ് മണ്ഡലങ്ങളായി പാര്‍ട്ടി കരുതുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ മൂന്നിലേറെപ്പേര്‍ പരിഗണനാ പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ മഹേഷ് മോഹനര്, അല്‍ഫോന്‍സ് കണ്ണന്താനം, ശശികുമാരവര്‍മ്മ, എം.ടി രമേശ് എന്നിവരെ പരിഗണിക്കുന്നു.
പാലക്കാടും, ആറ്റിങ്ങലും ശോഭാ സുരേന്ദ്രശനയും.

ആറ്റിങ്ങലില്‍ നിന്നും സജീവമായി പരിഗണിച്ച ടി.പി സെന്‍കുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി. പദ്മപുരസ്‌കാരത്തില്‍ നമ്പി നാരായണനെതിരെയുള്ള വിവാദ പ്രസ്താവനയാണ് ഒഴിവാക്കാന്‍ കാരണം. അതേസമയം, തുഷാര്‍ മത്സരിച്ചാല്‍, തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ഏതു മണ്ഡലവും വിട്ടു നല്‍കാന്‍ തയ്യാറായേക്കും. 22 ന് അമിത്ഷാ എത്തുന്നതോടെ കുമ്മനം തിരിച്ചു വരുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends