Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുസ്ലീംലീഗിന്റെ മൂന്നാം സീറ്റ് കോണ്‍ഗ്രസിനുള്ള പുതിയ കുരുക്ക്, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഏറെ പഴികേട്ട അഞ്ചാംമന്ത്രി സ്ഥാനത്തിന്റെ പുതിയപതിപ്പാകും ലീഗിന്റെ മൂന്നാം ലോക്‌സഭാ സീറ്റ്

14 FEBRUARY 2019 09:58 AM IST
മലയാളി വാര്‍ത്ത

മുസ്ലീംലീഗിന്റെ മൂന്നാം സീറ്റ് കോണ്‍ഗ്രസിനുള്ള പുതിയ കുരുക്ക്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഏറെ പഴികേട്ട അഞ്ചാംമന്ത്രി സ്ഥാനത്തിന്റെ പുതിയപതിപ്പാകും ലീഗിന്റെ മൂന്നാം ലോക്‌സഭാ സീറ്റ്. ആവശ്യം ലോക്‌സഭയിലേക്കാണെങ്കിലും ലക്ഷ്യം നിയമസഭയാണെന്നതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനായി മുന്നാം സീറ്റ് എന്ന ആവശ്യം ദാനംചെയ്ത് ദാനശീലപരിവേഷം നേടുന്ന ലീഗ് നിയമസഭാതെരഞ്ഞെടുപ്പ് വരുമ്പോള്‍ നിലപാട് മാറ്റും.

ലോക്‌സഭയിലേക്ക് ഒരു സീറ്റ് കൂടി നേടി അവിടെ വിജയിച്ചുചെന്നിട്ട് ലീഗിന് പ്രത്യേക കാര്യമൊന്നുമില്ല. എന്നാല്‍ നിയമസഭയില്‍ നാലഞ്ച് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ ഗുണം വേറെയാണ്. അഞ്ചാം മന്ത്രിയെന്നത് ആറാംമന്ത്രിയെന്ന തലത്തില്‍വരെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയും. സംസ്ഥാന പാര്‍ട്ടിയെന്ന നിലയില്‍ കേരളത്തില്‍ തങ്ങളുടെ ശക്ത അരക്കിട്ടുറപ്പിക്കുകയെന്നതാണ് ഇപ്പോഴത്തെ ആവശ്യത്തിന്റെ തന്ത്രവും. ഇത് കോണ്‍ഗ്രസ് തന്നെ വേലീന്നെടുത്ത് രോളില്‍ കയറ്റിവച്ച പാരയുമാണ്.

കേരള കോണ്‍ഗ്രസി(എം)ലെ പി.ജെ. ജോസഫ് ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പതിവുപോലെ അതിനെ വെട്ടാന്‍ കൂടിവേണ്ടിയാണ് ലീഗിനെ കളത്തിലിറക്കിയത്. നേരത്തെ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ലീഗിലുണ്ടായിരുന്നെങ്കിലും അവര്‍ അത് പരസ്യമായി ഉന്നയിക്കാന്‍ തുടങ്ങിയത് ജോസഫിന് പണി കൊടുക്കാനായിരുന്നു. അതുതന്നെ അവസരമെന്ന് ലീഗും അതോടെ തീരുമാനിച്ചു. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് എന്ന ആവശ്യം മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി വിട്ടുകൊടുത്തുവെന്ന് ലീഗ് വരുത്തിതീര്‍ക്കും.
എന്നാല്‍ ഇതിലൂടെ മുസ്ലീംലീഗ് ലക്ഷ്യംവയ്ക്കുന്നത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളാണ്. വീരേന്ദ്രകുമാര്‍ വിഭാഗം ജെ.ഡി.യു വിട്ടുപോയപ്പോയതോടെ ഒഴിവുവന്ന അവര്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ നിന്ന് നല്ലൊരുവിഭാഗം ഒരു പാക്കേജായി നേടിയെടുക്കുകയെന്നതാണ് ലീഗിന്റെ മനസില്‍. അതുകൊണ്ടുതന്നെ മൂന്നാംസീറ്റ് എന്ന ആവശ്യത്തില്‍ നിന്നും ലീഗ് വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും.
അടുത്ത തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലും മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് ഉന്നയിക്കും. ഒടുവില്‍ കോണ്‍ഗ്രസിന്റെ അനുനയനീക്കത്തിന്റെ ഭാഗമായി അതില്‍ നിന്നും പിന്നോക്കം പോകുകയും ചെയ്യും. അത്തരത്തില്‍ പിന്നോക്കം പോകുമ്പോള്‍ തന്നെ തങ്ങള്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അര്‍ഹരാണെന്ന ഉറപ്പ് യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അവര്‍ നേടിയെടുക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ചില ഉറപ്പുകളും അവര്‍ ലക്ഷ്യമാക്കുന്നുണ്ട്.

ലോക്‌സഭയിലേക്ക് മൂന്നാമത് ഒരു സീറ്റ് എന്നതിന് ലീഗിന്റെ വോട്ടുബാങ്കായ സമസ്തയില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ട്. മാത്രമല്ല, ലീഗിലെ യുവനിരയും ഈ ആവശ്യം നേടിയെടുക്കണമെന്ന വാദഗതിക്കാരാണ്. കഴിഞ്ഞദിവസം പാണക്കാട് ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭാകക്ഷിയില്‍ രണ്ടഭിപ്രായമാണ് ഉണ്ടായത്. ഒരുവിഭാഗം മൂന്നാമത്തെ സീറ്റിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നായിരുന്നു മറുപക്ഷത്തിന്റെ നിലപാട്.
എന്തായാലും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് ലീഗിലെ ബഹുഭൂരിപക്ഷത്തിനും നേതൃത്വത്തിനുമുള്ളത്. ലോക്‌സഭയിലേക്ക് കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതെന്നാണ് ലീഗിന്റെ പൊതുനിലപാട്. അതില്‍ തന്നെ അവസാനം ലീഗ് എത്തുകയും ചെയ്യും. മാത്രമല്ല, ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലാതെ യു.ഡി.എഫ് വളരെ സൗഹൃദത്തോടെ മുന്നോട്ടുപോകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ആ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനും ലീഗിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചചെയ്യും.

അമതസമയത്ത് തന്നെ തങ്ങളുടെ ശക്തി അംഗീകരിക്കണമെന്ന നിലപാടില്‍ ലീഗ് വിട്ടുവിഴ്ച ചെയ്യില്ല. മൂന്നാംസീറ്റിന് തങ്ങള്‍ അര്‍ഹരാണെന്ന് കോണ്‍ഗ്രസും യു.ഡി.എഫും സമ്മതിക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ഇതിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നത് നിയമസഭയില്‍ കൂടുതല്‍ സീറ്റാണ്. അത്തരത്തില്‍ ഒരു ഉറപ്പ് കോണഗ്രസില്‍ നിന്നും നേടിയെടുക്കാനും ലീഗ് ഈ അവസരം മുതലാക്കിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു ഇപ്പോള്‍ മുന്നണിയിലില്ല. ആ സാഹചര്യത്തില്‍ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയുമാണ്. ഈ സീറ്റുകളില്‍ ഒരുവിഹിതം തങ്ങള്‍ക്കുകൂടി വേണമെന്നതാണ് ലീഗിന്റെ ആഗ്രഹം. ഇപ്പോള്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് മൂന്നാം സീറ്റ് എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അതിലേക്ക് പോകുകയാണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്. ഉഭയകക്ഷിചര്‍ച്ചയിലല്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്നും അത്തരമൊരു ഉറപ്പുവാങ്ങിക്കൊണ്ടായിരിക്കും ലീഗ് മുന്നാംസീറ്റില്‍ വിട്ടുവീഴ്ച ചെയ്യുക.

മൂന്നാം സീറ്റില്‍ നിന്നും ലീഗ് പിന്മാറുന്നതോടെ പി.ജെ. ജോസഫും പ്രതിസന്ധിയിലാകും. രണ്ടാം സീറ്റ് എന്ന ആവശ്യവുമായി ശക്തമായ നില്‍ക്കുകയാണ് ജോസഫ്. കെ.എം. മാണിയില്‍ നിന്നും ഇതിന് പിന്തുണലഭിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ ചടങ്ങിന് ഈ ആവശ്യം ഉന്നയിച്ചാലും കോണ്‍ഗ്രസിന്റെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് അദ്ദേഹം പിന്മാറും. ലീഗും കൂടി മൂന്നാംസീറ്റ് എന്ന ആവശ്യത്തില്‍ നിന്നും പിന്മാറുന്നതോടെ ജോസഫിന് പിന്നീട് ഈ ആവശ്യത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാനും കഴിയില്ല. ഒന്നുകില്‍ ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകുക. അല്ലെങ്കില്‍ മാണി ഗ്രൂപ്പില്‍ നിന്നും പുറത്തുവരികയെന്ന രണ്ടു വഴികള്‍ മാത്രമാണ് ജോസഫിനുളളത്. മാണി ഗ്രൂപ്പ് പിളര്‍ത്തി പുറത്തുവന്നാല്‍ തന്നെ യു.ഡി.എഫില്‍ പിന്നെ നിലകൊള്ളുന്ന കാര്യം ബുദ്ധിമുട്ടാണ്. യു.ഡി.എഫ് വിട്ട് പോകാന്‍ ജോസഫിന് ആഗ്രഹവുമില്ല. അതുകൊണ്ടുതന്നെ ഒടുവില്‍ അദ്ദേഹത്തിനും തന്റെ ആവശ്യത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവരുമെന്നാണ് യു.ഡി.എഫ് നേതൃത്വം കണക്കാക്കുന്നത്. ആ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലേക്ക് കടക്കാമെന്നാണ് കോണ്‍ഗ്രസും യു.ഡി.എഫും വിലയിരുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends