Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തര്‍ രണ്ടും കല്‍പ്പിച്ച്... ശബരിമല വിവാദത്തിന് ശേഷം വന്ന ഏഷ്യാനെറ്റിന്റെ സര്‍വേയും പറയുന്നത് തെരഞ്ഞെടുപ്പ് ഭക്തര്‍ നിര്‍ണയിക്കുമെന്ന്; സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് തകര്‍ന്നടിയുമ്പോള്‍ ഭക്തര്‍ക്കനുകൂലമായി നിന്ന യുഡിഎഫും ബിജെപിയും നേട്ടം കൊയ്യുമെന്ന് സര്‍വേ

14 FEBRUARY 2019 11:38 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ശബരിമല വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ. യുഡിഎഫ് 13 മുതല്‍ 16 സീറ്റും എല്‍ഡിഎഫ് 3 മുതല്‍ 5 സീറ്റും ബിജെപി ഒരു സീറ്റും നേടുമെന്നാണ് സര്‍വേ പറയുന്നത്.

ശബരിമല സ്ത്രീപ്രവേശനം വളരെ പ്രധാനമാണെന്ന് 51 ശതമാനം പേര്‍ കരുതുന്നതായി ഏഷ്യാനെറ്റ് ന്യൂസ്എ.ഇസഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് സര്‍വേ. വിഷയം പ്രധാനമെന്ന് 31 ശതമാനം പേര്‍ കരുതുന്നു. അത്ര പ്രധാനമല്ലെന്ന് 10 ശതമാനം പേരും അറിയില്ലെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

ജാതി തിരിച്ചുള്ള കണക്കുകളില്‍ 75 ശതമാനം ഈഴവരും ശബരിമല സ്ത്രീപ്രവേശനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രയപ്പെടുന്നു. നായര്‍ 63%, ധീരവ 75%, എസ്.ടി 44%, എസ്.ടി 62%, ബ്രാഹ്മണര്‍ 48%, മുസ്ലിം 32%, ക്രിസ്ത്യന്‍ 49% മറ്റുള്ളവര്‍ 65% എന്നിങ്ങനെയാണ് മറ്റുള്ള സമുദായങ്ങളുടെ കണക്ക്. ആകെ 54% പേരാണ് ഈ നിലപാട് സ്വീകരിച്ചത്.

ആചാരം സംരക്ഷിക്കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 66% പേര്‍ അഭിപ്രായപ്പെടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നു 15 % പേര്‍ അഭിപ്രായപ്പെടുമ്‌ബോള്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് 14% പേരും അറിയില്ലെന്ന് 5% പേരും അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ളത് എന്‍.ഡി.എയ്ക്കാണ് . 41% ശതമാനം പേര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു. 25% വീതം പേര്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അനുകൂലമായി അഭിപ്രായപ്പെടുന്നു. 9% പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെടുന്നു.

ശബരിമല വിഷയത്തില്‍ വളരെ നല്ലതെന്ന് 12% പേര്‍ അഭിപ്രായപ്പെടുന്നു. 32% പേര്‍ നല്ലതെന്നും അഭിപ്രായപ്പെടുന്നു. 28 % പേര്‍ മോശമെന്നും 14 % പേര്‍ വളരെ മോശമെന്നും 14 % പേര്‍ പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു.

അതേസമയം, യു.ഡി.എഫ് നിലപാട് വളരെ നല്ലതെന്ന് 17% പേരും നല്ലതെന്ന് 26% പേരും അഭിപ്രായപ്പെട്ടു. 24% പേര്‍ മോശമെന്നും 10 % പേര്‍ വളരെ മോശമെന്നും 23% പേര്‍ പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു.

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് നിലപാട് വളരെ മോശമെന്ന് 30% പേര്‍ അഭിപ്രായപ്പെടുന്നു. മോശമെന്ന് 23% പേരും നല്ലതെന്ന് 23% പേരും വളരെ നല്ലതെന്ന് 14% പേരും അറിയില്ലെന്ന് 10% പേരും അഭിപ്രായപ്പെടുന്നു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തെറ്റാണെന്ന് 54% പേര്‍ അഭിപ്രായപ്പെട്ടു. 21% പേര്‍ ശരിയെന്നും 25% പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെട്ടു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ മണ്ഡലങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്‌ബോള്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെ പോലും അമ്ബരപ്പിച്ച് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മതിലുകളില്‍ താമര ചിഹ്നം പതിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് എന്‍.ഡി.എ. ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ച മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ചുവരെഴുത്തിനായി ഒരുക്കം തുടങ്ങിയിരിക്കുന്നത്.

ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നിലവില്‍ എല്‍.ഡി.എഫ്. അനുകൂല നിലപാടിലാണ്. എസ്.എന്‍.ഡി.പി. യോഗം നേതൃസ്ഥാനത്തുള്ളതിനാല്‍ പാര്‍ട്ടിപ്രസിഡന്റായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്തിറങ്ങരുതെന്നും അദ്ദേഹം പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിഡിജെഎസില്‍ നിന്ന് മത്സരിക്കണമെന്ന് എന്‍ഡിഎയില്‍ ആവശ്യമുണ്ട്.

എന്നാല്‍ ബിജെപി ഉന്നയിക്കുന്ന മണ്ഡലത്തില്‍ തുഷാര്‍ മത്സരിക്കണം എന്ന ആവശ്യത്തോട് പ്രതികരിക്കാനോ അനുകൂല നിലപാട് സ്വീകരിക്കാനോ ഇനിയും ബിഡിജെഎസ് തയ്യാറായിട്ടില്ല. ലഭിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നു തുഷാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെ ബിജെപി. നേതൃത്വം അസംതൃപ്തിയിലാണ്.

ബി.ഡി.ജെ.എസ്. മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലും ബിജെപി. മതിലുകള്‍ സ്വന്തമാക്കി. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ താമരചിഹ്നം പതിച്ച് സ്ഥാനാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്താനുള്ള ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends