Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിമാന പോരാട്ടം... അയ്യപ്പന്റെ നാട്ടില്‍ ജയിച്ച് കയറാനുറച്ച് ബിജെപി കേന്ദ്ര നേതൃത്വം; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി യോഗി ആദിത്യനാഥ് നരേന്ദ്ര മോഡി വരെയുള്ള പ്രമുഖ നേതാക്കള്‍ എത്തും; വോട്ടുകള്‍ ഏകീകരിക്കാന്‍ പ്രത്യേക തന്ത്രം മെനഞ്ഞ് ബിജെപി

14 FEBRUARY 2019 11:55 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം അഭിമാന പ്രശ്‌നമായി മാറിയതോടെ അയ്യപ്പന്റെ സ്വന്തം നാട്ടില്‍ വിജയം നേടാനുറച്ച് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ഇന്ന് പത്തനംതിട്ടയില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. തെക്കന്‍കേരളത്തില്‍ തിരുവന്തപുരത്തിനൊപ്പം ബിജെപി ഏറ്റവും പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ക്‌ളസ്റ്റര്‍ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെയും പേജ് പ്രമുഖന്മാരുടെയും യോഗത്തില്‍ പങ്കെടുക്കും.

അഞ്ചു ബൂത്തുകളുടെ ചുമതല വഹിക്കുന്ന ആളാണ് ശക്തികേന്ദ്ര ഇന്‍ചാര്‍ജ്. നാല് മണ്ഡലങ്ങളിലെ 1200 പേരടങ്ങുന്ന തിരുവനന്തപുരം ക്ലസ്റ്റര്‍ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യം പങ്കെടുക്കുക. തുടര്‍ന്നാണ് സ്‌റ്റേഡിയത്തില്‍ പേജ് പ്രമുഖ്മാരുടെ യോഗം. വോട്ടര്‍പട്ടികയിലെ പേജ് നോക്കി പ്രവര്‍ത്തിക്കേണ്ടവരുടെ കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ് പേജ് പ്രമുഖ്. ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു എന്നതും നിരവധി പേര്‍ സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിലായതുമെല്ലാം പാര്‍ട്ടിക്ക് ഗുണകരമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ എത്തിക്കുന്നത്.

യോഗിക്ക് പിന്നാലെ കൂടുതല്‍ കേന്ദ്ര മന്ത്രിമാരും ജില്ലയില്‍ എത്തും. ?25000 പേര്‍ പേജ് പ്രമുഖുമാരുടെ യോഗത്തിലാണ് യോഗി ഇന്ന് പങ്കെടുക്കുക. 5 ക്ലസ്റ്റര്‍ ആയി ആണ് കേരളത്തിലെ മണ്ഡലങ്ങളെ തിരിച്ചിരിക്കുന്നത്. കേരളത്തിലെ മണ്ഡലങ്ങളെ അഞ്ചു ക്ലസ്റ്ററായി തിരിച്ചു കൊണ്ടുള്ള പുതിയ പ്രചരണ തന്ത്രമാണ് ബിജെപി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതുവരെ പാര്‍ലമെന്റിലേക്ക് ഒരു സീറ്റു പോലും കിട്ടിയിട്ടില്ലാത്ത ബിജെപി ഒര സീറ്റെങ്കിലും പിടിക്കുകയും അതിലൂടെ സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറുകയും ചെയ്യുക എന്ന തന്ത്രമാണ് ഇത്തവണ പരീക്ഷിക്കന്നത്.

കേരളത്തില്‍ ആദ്യമായി ഗൃഹസമ്പര്‍ക്കത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയിലെ മത്സരം ഇക്കുറി ബിജെപിക്ക് അഭിമാന പോരാട്ടമാണ്. ശബരിമല വിഷയത്തില്‍ വലിയ ജനപിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമലവിഷയം ഇല്ലാതിരുന്നിട്ട് കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എം.ടി രമേശിന് നേടാന്‍ പത്തനംതിട്ടയില്‍ കഴിഞ്ഞിരുന്നു.

അതിനിടെ സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് കുമ്മനത്തിനാണ് പരിഗണന. കുമ്മനമില്ലെങ്കില്‍ കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്തേയ്ക്ക് എത്തിയാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള പട്ടികയില്‍ മാറ്റം വരും.

22 ന് തലസ്ഥാനത്ത് എത്തുന്ന അമിത്ഷായുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പറഞ്ഞു. മൂന്നു പേരുകള്‍ വീതമാണ് ബി.ജെ.പി പ്രാഥമിക പട്ടികയില്‍ ഉള്ളത്.

എന്നാല്‍, എ പ്ലസ് മണ്ഡലങ്ങളായി പാര്‍ട്ടി കരുതുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ മൂന്നിലേറെപ്പേര്‍ പരിഗണനാ പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ മഹേഷ് മോഹനര്, അല്‍ഫോന്‍സ് കണ്ണന്താനം, ശശികുമാരവര്‍മ്മ, എം.ടി രമേശ് എന്നിവരെ പരിഗണിക്കുന്നു.

പാലക്കാടും, ആറ്റിങ്ങലും ശോഭാ സുരേന്ദ്രശനയും തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂരും കാസര്‍ഗോഡും കെ.സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. അതേസമയം, ആര്‍.എസ്.എസ് നിര്‍ദേശിച്ച മോഹന്‍ലാലിന്റെ പേര് ബി.ജെ.പിയുടെ തിരുവനന്തപുരം പട്ടികയില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.

ആറ്റിങ്ങലില്‍ നിന്നും സജീവമായി പരിഗണിച്ച ടി.പി സെന്‍കുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി. പദ്മപുരസ്‌കാരത്തില്‍ നമ്പി നാരായണനെതിരെയുള്ള വിവാദ പ്രസ്താവനയാണ് ഒഴിവാക്കാന്‍ കാരണം. അതേസമയം, തുഷാര്‍ മത്സരിച്ചാല്‍, തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ഏതു മണ്ഡലവും വിട്ടു നല്‍കാന്‍ തയ്യാറായേക്കും. 22 ന് അമിത്ഷാ എത്തുന്നതോടെ കുമ്മനം തിരിച്ചു വരുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends