ഇമാം പ്രതിയായ പീഡനക്കേസ്;പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും

പ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കും. ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.ഇമാമിനെതിരായ ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറപ്പെടുവിക്കും.ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ആഴ്ചയാണ് തൊളിക്കോട് പള്ളിയുടെ മുൻ ഇമാം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിതുര വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.
സ്കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇമാമിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തതോടെ ഇമാം പെണ്‍കുട്ടി തന്‍റെ ഭാര്യയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.സംഭവം വിവാദമായതോടെ ഖാസിമിക്കെതിരെ പള്ളിക്കമ്മറ്റി നടപടി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























