ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനഃപ്പൂര്‍വ്വമാണെന്നും, ഇമാം തന്നെ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തി പെൺകുട്ടി- ഇമാമിനെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാണെന്നും പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും ലോക്നാഥ് ബെഹ്റ

പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ പോക്സോ കേസില്‍ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇമാമിനെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാണെന്നും പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
അതേ സമയം , ഇമാമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.
അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പൊലീസ് ഇമാമിന്‍റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























