Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശനം നടത്തി വിവാദത്തിലായ കനകഗുര്‍ഗ്ഗയ്ക്ക് മക്കളെ കാണാന്‍ അനുമതി, ആഴ്ചയില്‍ ഒരിക്കല്‍ മക്കളെ കാണാന്‍ അനുവദിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു

16 FEBRUARY 2019 04:35 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം നടത്തി വിവാദത്തിലായ കനകഗുര്‍ഗ്ഗയ്ക്ക് മക്കളെ കാണാന്‍ അനുമതി. ആഴ്ചയില്‍ ഒരിക്കല്‍ മക്കളെ കാണാന്‍ കനകദുര്‍ഗ്ഗയെ അനുവദിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണി വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി. ശബരിമലയില്‍ നിന്ന് വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഗ്രാമകോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് വീട്ടില്‍ പ്രവേശിച്ചത്. അതിനും മുമ്പ് ഭര്‍ത്താവ് കൃഷ്ണനുണ്ണി കുട്ടികളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് കനക ദുര്‍ഗ പരാതി നല്‍കുകയായിരുന്നു.

വീട്ടിലെത്തിയ ശേഷം തന്റെ ആഭരണങ്ങളും പണവും കാണാനില്ലെന്നും ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും ചേര്‍ന്ന് മോഷ്ടിച്ചെന്ന് കനകദുര്‍ഗ ആരോപിച്ചിരുന്നു. പല വീട്ട് സാധനങ്ങളും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ വളകളും ഒരു ജോഡി കമ്മലും പതിമൂവായിരം രൂപയും കാണാതായതെന്ന് കനകദുര്‍ഗ്ഗ ആരോപിച്ചിരുന്നു. ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അദ്ദേഹത്തിന്റെ അമ്മയും വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് കനകദുര്‍ഗ്ഗ പെരിന്തല്‍മണ്ണ ഗ്രാമകോടതിയെ സമീപിച്ചത്. ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ അമ്മായി അമ്മയും കനകദുര്‍ഗ്ഗയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയിരുന്നു. അവിടെ നിന്ന് സഖി കേന്ദ്രത്തില്‍ താമസിച്ച് വരുകയായിരുന്നു.

തന്റെയോ വീട്ടുകാരുടെയോ അനുമതിയില്ലാതെയാണ് കനകദുര്‍ഗ്ഗ മലകയറാന്‍ പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി വ്യക്തമാക്കിയിരുന്നു. ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇവരുടെ വീടിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ സഹോദരന്‍ ഭരത്ഭൂഷണും കനകദുര്‍ഗയ്‌ക്കെതിരെ രംഗത്തെത്തി. ആഴ്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുത്ത ഭരത്ഭൂഷന്‍, കനകദുര്‍ഗ്ഗ ദര്‍ശനം നടത്തിയതിന് ഹൈന്ദവസമൂഹത്തോട് മാപ്പ് പറഞ്ഞു.

സുപ്രീംകോടതി വിധി പുനപ്പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതോടൊപ്പം കുംഭമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ദര്‍ശനത്തിനായി എത്തിയില്ല. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് ഇരുപത്തിനാല് മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കനകദുര്‍ഗ്ഗയുടെ വീടിന് മുന്നിലും ജോലി ചെയ്യുന്ന സിവില്‍ സപ്‌ളൈസിന് മുന്നിലും ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഇതുവരെ പ്രതിഷേധം നടത്തിയിട്ടില്ല. ഭര്‍ത്താവും ഭര്‍തൃമാതാവും അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കനകദുര്‍ഗ കഴിയുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ട്. അതിനാല്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് വേണമെന്ന് കനകദുര്‍ഗ്ഗ ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends