Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

ശബരിമല യുവതീപ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോടിയേരി അയയുന്നു, ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണെന്നും വ്യക്തമാക്കി

16 FEBRUARY 2019 07:37 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോടിയേരി അയയുന്നു. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്നും എല്ലാ സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഇടത് തരംഗം ഉണ്ടായത് അതാണ് സൂചിപ്പിക്കുന്നത്. മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകള്‍ നട്തതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അപ്രസക്തമെന്ന് തെളിയിക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. ഞങ്ങള്‍ അധികാരത്തില്‍ വന്നതിന് ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്നിട്ടുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് നേട്ടങ്ങമാണ് ഉണ്ടായത്. ചെങ്ങന്നൂരിലെ ചരിത്രവിജയവും നമ്മള്‍ കണ്ടതാണെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടുകളാണ് ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നണിക്ക് വര്‍ധിച്ചത്. എല്ലാ ഘട്ടങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ മേല്‍കൈ നേടി.

കോളേജുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് മുന്നിട്ട് നില്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നേതൃത്വം കൊടുക്കുന്ന യൂണിയനുകളാണ് കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും ഭരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇടതുപക്ഷത്തോടൊപ്പമാണ് എന്നതാണ് ഈ മാറ്റം ചൂണ്ടികാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഫെബ്രുവരി ഇരുപതാം തിയതി എല്‍ഡി.എഫ് സര്‍ക്കാര്‍ ആയിരം ദിവസം പിന്നിടുകയാണ്. ഇലക്ഷന്‍ കാലത്തെ വാഗ്ദാനങ്ങള്‍ എത്രമാത്രം നടപ്പാക്കിയെന്ന് കൃത്യമായി പരിശോധിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനായി പ്രോഗ്രസ്സ് റിപോര്‍ട്ട് തയ്യാറാക്കിയാണ് ആയിരം ദിവസം ആഘോഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ക്ക് ഗുണമുള്ള ബജറ്റ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയപ്പോള്‍ അടിസ്ഥാന സൗകര്യ വികാസനമാണ് സംസ്ഥാന ബജറ്റ് ലക്ഷ്യം വെച്ചത്.

സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രംഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടാനാണ് എല്‍ഡിഎഫ് ജാഥാ സംഘടിപ്പിക്കുന്നത്. ജാഥ വിജയിപ്പിക്കുന്നതിന് ജനാധിപത്യ വിശ്യാസികളും മതേതര വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വടക്കന്‍,തെക്കന്‍ മേഖലാ ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിനു കിട്ടിയ അംഗീകാരമാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (8 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (18 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends