Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

ആലുവ യുവതിയുടെ കൊലപാതകം; പുതപ്പിന് തുമ്പിൽ പിടിച്ച് പോലീസ് പ്രതിക്ക് പിന്നാലെ; പിടിവള്ളിയായി ബാർകോഡ്; കേസിൽ നിർണ്ണായക വഴിത്തിരിവ്

16 FEBRUARY 2019 05:28 PM IST
മലയാളി വാര്‍ത്ത

ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയ കേസിൽ നിർണ്ണായകമായ വഴിത്തിരിവ് .

എല്ലാ കുറ്റകൃത്യങ്ങളിലും ഒരു തെളിവ് പ്രതി അവശേഷിപ്പിക്കും എന്നത് ഒരു പതിവ് രീതിയാണ്. എത്രയൊക്കെ ശ്രദ്ധയോടെ കുറ്റകൃത്യം കൈകാര്യം ചെയ്താലും ബാക്കിയാവുന്ന ഇത്തരമൊരു തെളിവ് തന്നെയാണ് കേസില്‍ നിര്‍ണായകമാവുക. ആലുവ കൊലക്കേസിലും പ്രതികള്‍ അവശേഷിപ്പിച്ച ഒരു തെളിവ് തന്നെയാണ് കേസില്‍ ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്.

ഈ പുതപ്പിലെ സ്റ്റിക്കറില്‍ പതിപ്പിച്ചിരുന്ന ബാര്‍കോഡാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതുവഴി പുതപ്പ് വിറ്റ കടയേതെന്ന് കണ്ടെത്താനും പ്രതികളെ തിരിച്ചറിയാനും പോലീസിനായി.കളമശ്ശേരി എച്ച്എംടി കവലയിലെ ഒരു കടയില്‍ നിന്നാണ് മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയത്.

പുതപ്പു വിറ്റ കട കണ്ടെത്തിയ ‍പൊലീസ് കടയുടമയുടെ മൊഴിയെടുത്തു. വ്യാഴാഴ്ച രാത്രി കാറിലെത്തിയ മലയാളികളായ സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും കടയുടമ പറഞ്ഞു.

വെളുത്ത പോളോ കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് കടയുടമ തിരിച്ചറിഞ്ഞിരുന്നു. ആളെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ കടയുടമയുടെ സഹായത്തോടെ ഇപ്പോൾ പോലീസ് രേഖാ ചിത്രം തയ്യാറാക്കുകയാണ്. മൃതദേഹം ഉപേക്ഷിക്കാനായി ഇരുവരും ഇതേ കാറില്‍ ആലുവ ഭാഗത്ത് ചുറ്റിത്തിരഞ്ഞതായാണ് വിവരം.കൊലപാതകത്തിനു പിന്നിൽ പെൺവാണിഭ സംഘത്തിനു ബന്ധമുണ്ടെന്ന സൂചനകളും പൊലീസ്മുന്നോട്ട് വെയ്ക്കുന്നു.കൊല നടന്നത് ഫെബ്രുവരി ഏഴിന് തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശാസ്ത്രീയ പരിശോധനയിൽ മൃതദേഹത്തിന് അഞ്ചു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നു വ്യക്തമായി. അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു നിഗമനം.

ചൊവ്വാഴ്ച രാത്രി പെരിയാറില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ തന്നെ കൊലപാതകമെന്ന നിഗമനത്തില്‍ എത്താന്‍ ആദ്യ കാരണം പൊതിഞ്ഞുകെട്ടിയി‍രുന്ന ഈ തുണിയാണ്.കൊച്ചിയിലെ വസ്ത്ര മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സൂചന കിട്ടിയത്. കഴിഞ്ഞ വ്യാഴം രാത്രി പുതപ്പ് വാങ്ങിയവരെക്കുറിച്ച് കടയുടമ അബ്ദുല്‍ അസീസിന്റെ മൊഴിയാണ് നിർണായകമായത്.

വില്‍പനയ്ക്കുള്ള തുണികളുടെ ബാര്‍കോഡ് ലേബലില്‍ ഇതുപോലെ കടയുടമ തന്നെ പേന കൊണ്ട് വില രേഖപ്പെടുത്തും. ഇങ്ങനെ 240 രൂപയെന്ന നീല നിറത്തില്‍ എഴുതിയ പുതപ്പാണ് പെരിയാറില്‍ പൊങ്ങിയ മൃതദേഹത്തിനൊപ്പം കണ്ടെത്തിയത്. വാങ്ങാനെത്തിയവര്‍ ആദ്യമെടുത്ത പുതപ്പിനെക്കാള്‍ വലിയത് ചോദിച്ചുവാങ്ങിയെന്ന് കടയുടമ വെളിപ്പെടുത്തി. ഇത് തന്നെ ഇപ്പോള്‍ അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവാകുന്നത്.

ഇരുവര്‍ക്കും മുപ്പതിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായംവരും. നല്ല മലയാളമാണ് സംസാരിച്ചത്. പെരുമാറ്റത്തില്‍ അസ്വാഭാവികമായൊന്നും തോന്നിയില്ലെന്നും ഇനിയും കണ്ടാല്‍ തിരിച്ചറിയാമെന്നും അബ്ദുല്‍ അസീസ് പൊലീസിന് മൊഴി നല്‍കി. ഇവരെത്തിയ കാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹനം പോയ വഴികളില്‍ നിന്നുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചു വരികയാണിപ്പോള്‍.

ജില്ലയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളും ഹോം നഴ്‌സിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും നിരീക്ഷണത്തിലാണ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണിപ്പോൾ.അന്യ ജില്ലകളിൽനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ ഇത്തരത്തിൽ എത്തിച്ചവർ ആരെങ്കിലുമാണോ മരിച്ചത് എന്നാണു പൊലീസ് സംശയിക്കുന്നത്.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങൾ വ്യാപകമായിട്ടുണ്ടെന്നാണു പൊലീസിനു കിട്ടുന്ന വിവരം. ഈ സംഘങ്ങളിൽപ്പെട്ടവർ ആരെങ്കിലും ആയിരിക്കുമോ പിന്നിലെന്നാണു സംശയിക്കുന്നത്. കൊച്ചിയിൽ വ്യാപകമായിട്ടുള്ള, വനിതകൾ ഉൾപ്പെടുന്ന മയക്കുമരുന്നു സംഘങ്ങൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു.

രാത്രി വൈകി അടയ്ക്കുന്ന കടയാണിത്. ആദ്യത്തെ പുതപ്പിന് വലുപ്പം കുറവായതിനാല്‍ മറ്റൊന്ന് ആവശ്യപ്പെട്ടു. രണ്ടാമത്തേത് വിടര്‍ത്തിനോക്കി മതിയാവുമെന്ന് സ്ത്രീ കൂടെയുള്ള പുരുഷനോട് പറഞ്ഞു. രാത്രി തുറക്കുന്ന കട അന്വേഷിച്ച് ഇറങ്ങിയ ഇവര്‍ യാദൃശ്ചികമായാണ് കട കണ്ടത്. മുന്നോട്ടു പോയ കാര്‍ റിവേഴ്‌സ് എടുത്തു വരുന്നത് സിസിടിവിയില്‍ കാണാം.

നേരത്തെ , 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവർക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാർഥികളാണു മൃതദേഹം കണ്ടത്. ഇവരുടെ മൊഴിയെടുത്തു.കുളിക്കടവിൽ മൃതദേഹം ആദ്യം കണ്ടത് മംഗലശ്ശേരി സെമിനാരിയിലെ വിദ്യാർത്ഥികളായിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിയാറിലെ വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍ ഒഴുകി എത്തിയത് അല്ല എന്നായിരുന്നു പൊലീസിന്റെ നിഗമനം.

ഇതിനിടെ യുവതിയുടെ മരണകാരണം ബലപ്രയോഗമല്ലെന്നു പൊലീസ് നേരത്തേ തന്നെ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലും ഇതു സംബന്ധിച്ച വിശദ വിവരങ്ങളില്ല. അതേസമയം യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം ഉറപ്പിക്കാൻ ഫൊറൻസിക് പരിശോധനയുടെ ഫലം പുറത്തുവരണം. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കിൽ യുവതിയുടെ സമ്മതത്തോടെ ആയിരിക്കുമെന്നു മൃതദേഹം പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കുന്നു

എന്നാൽ , ചുരിദാറിൻറെ പാന്‍റ്സാണ് വായിൽ തിരുകിയിരുന്നത്. 25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല.

കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (8 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (18 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends