Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

കിണ്ടിക്കള്ളനെ'കമ്മീഷണറാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംഘടനകളുടെ ഐക്യദാര്‍ഡ്യം; ഉടന്‍ വാസുവിനെ കമ്മീഷണര്‍ കസേരയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുകയും വാസുവിന് കസേരക്കാലം കുറച്ചുകൂടി നീട്ടിക്കിട്ടുകയും ചെയ്യുമെന്ന ഭയത്തില്‍ നേതാക്കള്‍

16 FEBRUARY 2019 06:46 PM IST
മലയാളി വാര്‍ത്ത

തിരുവിനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 'കിണ്ടിക്കള്ളനെ'ദേവസ്വം കമ്മീഷണറാക്കാന്‍ ജീവനക്കാരുടെ സംഘടനകളുടെ ഐക്യദാര്‍ഡ്യം. നാളിതുവരെ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മറന്നും പരസ്പരം ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം വിഴുങ്ങിയും ഏകമനസോടെയാണ് പരേതാത്മാക്കള്‍ക്ക് മോക്ഷപ്രാപ്തിക്കായി ചെയ്യുന്ന ബലികര്‍മ്മങ്ങള്‍ക്ക് ഉപേയോഗിക്കേണ്ട ഓട്ടുകിണ്ടിയില്‍ ചോര്‍ച്ച വരുത്തിയ 'കിണ്ടിക്കള്ളനെ'കമ്മീഷണറാക്കാന്‍ കൊടിയുടെ നിറം മറന്ന് സംഘടനാ നേതാക്കള്‍ ഒന്നിച്ചത്.

നിലവിലെ കമ്മീഷണര്‍ എന്‍.വാസുവിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇദ്ദേഹത്തിന് ആറാഴ്ച കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു. ഇതിനെതിരെ ഐ.എന്‍.ടി.യു.സിയുടെ പേരിലാണ് കോടതിയേ സമീപിച്ചിരുന്നത്. സംഘടനയുടെ ഒരു നേതാവ് ഇപ്പോള്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്. ആവശ്യമായ യോഗ്യത ഇല്ലാതാണ് നേതാവ് സീറ്റില്‍ ഇരിക്കുന്നത്. വകുപ്പുതല പരീക്ഷ ജയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കമ്മീഷണര്‍ യോഗ്യതക്കുള്ള അക്കൗണ്ട് പരീക്ഷ പാസാകാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് വിപ്ലവ സംഘടനയുടെ നേതാവ് കേസിനു പോയി. അപ്പോഴാണ് ഈ നേതാവ് ബോര്‍ഡിലെ ജോലിക്കിടയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ചതും. മാത്രവുമല്ല ഒരേസമയം ബോര്‍ഡില്‍ നിന്നും പഞ്ചായത്ത്ില്‍ നിന്നും ശമ്പളവും പറ്റിയിരുന്നു. ഇത് സര്‍വീസ് നീയമങ്ങള്‍ക്ക് എതിരാണ്. അങ്ങനെ ഐ.എന്‍.ടി.യു.സിക്കാരനായ നേതാവ് കിട്ടിയ അവസരം പാഴാക്കാതെ പോറ്റി നേതാവിനെതിരെ പരാതി അയച്ചു. കിട്ടുന്ന അവസരങ്ങളിലെല്ലാം പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് ദേവസ്വം കമ്മീഷണറായി എന്‍.വാസുവിന്ന്റെ വരവ്. അഴിമതിക്കാരനല്ലാത്ത കമ്മീഷണര്‍ ജീവനക്കാരുടെ കണ്ണിലെ കരടാകാന്‍ താമസമുണ്ടായില്ല. പുതിയ പ്രസിഡന്റ് എ.പത്മകുമാറിനും ഇതൊക്കെ കൊണ്ട് വാസു അനഭിമതനായി. വാസു കസേര ഇനിയും ഉറപ്പിച്ചാല്‍ ഭണ്ഡാരത്തില്‍ നിന്ന് കൈയിട്ടുവാരാന്‍ തങ്ങള്‍ക്ക് ആവില്ലെന്നു തിരിച്ചറിഞ്ഞ നേതാക്കള്‍ പ്രസിഡന്റിന്റെ അനുഗ്രഹാസിസുകളോട് വാസുവിനെതിരെ തിരിയികയായിരുന്നു. പൊതുശത്രുവിനെ നേരിടാന്‍ മറ്റുള്ള ശത്രുതകളെല്ലാം മറന്ന് ഇവര്‍ കൈകോര്‍ക്കുകയായിരുന്നു.

അങ്ങനെയാണ് ഇപ്പോഴത്തെ സീനിയര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി കിണ്ടിക്കള്ളനെ കമ്മീഷണറാക്കാന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനത്തില്‍ എത്തുന്നത്. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ പൂജാ, ബലി കര്‍മ്മങ്ങള്‍ക്കായി കിണ്ടി വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണം ശിരസാവഹിക്കുന്ന ആളാണ് ഈ ഡെപ്യൂട്ടി. മുന്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ സഹിതം നടപടിക്കായി ബോര്‍ഡിന് ശിപാര്‍ശയും നല്‍കിയിരുന്നു. പക്ഷേ നടപടി വൈകിപ്പിക്കാന്‍ നേതാക്കള്‍ ഏകമനസോടെ ഒന്നിച്ചു. മാത്രവുമല്ല നേതാക്കളില്‍ ഒരാള്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറും മറ്റൊരാള്‍ കൊട്ടാരക്കര ഗണപതിയുടെ ഓഫീസറുമായി കസേര ഉറപ്പിക്കുകയും ചെയ്തു.

ഉടന്‍ വാസുവിനെ കമ്മീഷണര്‍ കസേരയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുകയും വാസുവിന് കസേരക്കാലം കുറച്ചുകൂടി നീട്ടിക്കിട്ടുകയും ചെയ്യുമെന്ന ഭയത്തില്‍ നേതാക്കള്‍ ബോര്‍ഡ് ഉന്നതന്റെ നേതൃത്വത്തില്‍ നിയമപരമായും അല്ലാതെയും കരുക്കള്‍ നീക്കുകയാണ്. ബോര്‍ഡ് ഉന്നതന്‍ നടത്തിയ അഴിമതികളുടെ തെളിവുകള്‍ കൈയ്യിലുള്ള വാസു അത് എടുത്ത് പ്രയോഗിക്കുന്നതിനു മുന്‍പേ അദ്ദേഹത്തെ നിയമിക്കാനാണ് ചതുരംഗ കട്ടകളില്‍ ശകുനിപ്രയോഗവുമായി എല്ലാവരും കൈകോര്‍ത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (6 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (16 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends