Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

കിട്ടിയത് പത്ത് മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും; ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

16 FEBRUARY 2019 06:42 PM IST
മലയാളി വാര്‍ത്ത

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സൈനികനായ രജ്ഞിത്ത് രാജിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും എന്ന് സൈനികൻ ഫേസ്ബുക്കിൽ കുറിച്ചു. ''ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല. ഇന്ത്യന്‍ ആര്‍മി ആണ്. കിട്ടിയത് പത്തു മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും.'' എന്നും രജ്ഞിത്ത് രാജ് കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ലീവ് തീരും മുന്‍പേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...

സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക് ഇതു നാളെയോ മറ്റേന്നാളോ നടക്കാന്‍ പോകുന്ന രാഷ്‌ടീയ കോലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളില്‍ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും.

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും. the beauty of JOURNEY through heaven valley of India. ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല... ഇന്ത്യന്‍ ആര്‍മി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും. ധീര സഹ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍. എന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്. തന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുൽവാമയിലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ യാവത്‍മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രിമാരും അരവിന്ദ് കെജ്രിവാളും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. അതേസമയം ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാനോടുള്ള നിലപാട് ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തി.

ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കും സൈനികരുടെ ഭൌതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പാലം സൈനിക വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യ വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും സൈനികര്‍ക്ക് അവസാന ആദരവ് അര്‍പ്പിക്കാനെത്തിയിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായി സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ആദിലിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ചത് 150 കിലോ ആര്‍ഡിഎക്‌സ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരന്‍ സഞ്ചരിച്ച വാഹനം വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (8 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (18 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends