കൊട്ടിയൂര്‍ പീഡനക്കേസ്...മാനന്തവാടിയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന് അദ്ദേഹമായിരിക്കുമെന്ന് അഡ്വ.എ.ജയശങ്കര്‍
കൊട്ടിയൂര്‍ പീഡനക്കേസില്‍ വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷമാണ് ശിക്ഷ. കൊട്ടിയൂര്‍ പീഡനക്കേസില്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ റോബിന് വടക്കുഞ്ചേരി മാനന്തവാടിയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധനായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ. ജയശങ്കര്‍. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായി വിശുദ്ധ റോബിന് അറിയപ്പെടുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
അച്ചന്റെ നിരപരാധിത്വത്തെ പറ്റി മാനന്തവാടി രൂപതയ്ക്ക് യാതൊരു സംശയവുമില്ല. രാജ്യത്തു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല വക്കീലിനെ കൊണ്ടുവന്ന് അപ്പീല്‍ വാദിപ്പിക്കും. കുറ്റവിമുക്തനാകും വരെ നിയമ പോരാട്ടം തുടരുമെന്നും ജയശങ്കര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അറുപത് വര്‍ഷം!
പരാതിക്കാരിയും മാതാപിതാക്കളും ബാക്കി സകല സാക്ഷികളും കൂറുമാറിയിട്ടും ഫലമുണ്ടായില്ല. കൊട്ടിയൂര്‍ ബാലികാ പീഡനക്കേസില്‍ അഭിവന്ദ്യ റോബിന് വടക്കുഞ്ചേരി അച്ചനെ പോക്സോ കോടതി അറുപതു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ പോലും ഇരുപത് വര്‍ഷം ജയിലില്‍ ഗോതമ്ബുണ്ട തിന്നു ജീവിക്കേണ്ടി വരും.
അച്ചന്റെ നിരപരാധിത്വത്തെ പറ്റി മാനന്തവാടി രൂപതയ്ക്ക് യാതൊരു സംശയവുമില്ല. രാജ്യത്തു കിട്ടാവുന്നതില്‍ ഏറ്റവും നല്ല വക്കീലിനെ കൊണ്ടുവന്ന് അപ്പീല്‍ വാദിപ്പിക്കും. കുറ്റവിമുക്തനാകും വരെ നിയമ പോരാട്ടം തുടരും.
ഏബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ റോബിനച്ചനെ മഹത്വപ്പെടുത്തും. മാനന്തവാടിയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന് അദ്ദേഹമായിരിക്കും. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വര്‍ഗീയ മധ്യസ്ഥനായി വി.റോബിന് അറിയപ്പെടും.
https://www.facebook.com/Malayalivartha