പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപണം; വീട്ടില്‍ കയറി ആളുമാറി മര്‍ദ്ദനം;പ്ലസ്ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിൽ;പ്രതികളെ പിടികൂടാതെ പൊലീസ്

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി ആളുമാറി ആക്രമിച്ചു . അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം ഘം പിടിച്ചിറക്കി തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു.
സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും പരുക്കേറ്റിട്ടുണ്ട്.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം. എന്നാൽ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല.
കൊല്ലം താലൂക്ക് ആശുപത്രിയില്‍ വെച്ച് ബോധരഹിതനായ രഞ്ജിത്തിനെ നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
പെണ്‍കുട്ടിയെ അറിയില്ലെന്ന് മര്‍ദ്ദിച്ചവരോട് പലതവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. പൊലീസിന്റെ പ്രാഥമികാന്വേണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു.ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് ഇവര്‍ പറയുന്നു.
മര്‍ദ്ദനമേറ്റപ്പോള്‍ കുട്ടിക്ക് ഫിറ്റ്‌സ് വന്നുവെന്നും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെന്നും രഞ്ജിത്തിന്റെ അമ്മ പറയുന്നു. ബോധം പോയതിനാല്‍ മറ്റൊരിടത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.പ്രതികള്‍ ഒളിവിലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, പ്രതികളെ പിടികൂടാതത്തിന്റെ പിന്നിൽ പോലീസ് സർക്കാർ ഉദ്യോഗസ്ഥനയുമായി ഒത്തുകളിക്കുന്നുവെന്ന ശക്തമായ ആക്ഷേപണവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























