Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കീശയില്‍ കാശുണ്ടോ എങ്കില്‍ സീറ്റ് ഉറപ്പ് തരാം... സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷിയുണ്ടോ എന്ന് എന്‍ഡിഎയിലെ ഘടകകക്ഷികളോടു ബിജെപി

17 FEBRUARY 2019 03:35 PM IST
മലയാളി വാര്‍ത്ത

സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷിയുണ്ടോ എന്ന് എന്‍ഡിഎയിലെ ഘടകകക്ഷികളോടു ബിജെപി. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ചുരുങ്ങിയതു 10 കോടി രൂപയെങ്കിലും പ്രചാരണത്തിനായി ചെലവഴിക്കേണ്ടിവരും. ഈ പണം സ്വന്തം നിലയ്ക്കു സമാഹരിക്കാനാകുമോ എന്നാണു ബിഡിജെഎസ് ഒഴികെയുള്ള ഘടക കക്ഷികളോട് ബിജെപി ചോദിച്ചിരിക്കുന്നത്. ഇതിനു സമ്മതമാണെങ്കില്‍ സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാം.

ആദ്യം സീറ്റ് തരൂ, സാമ്പത്തിക സമാഹരണ ചര്‍ച്ച പിന്നീടാകാം എന്നാണു പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസും ഇതിനു മറുപടി നല്‍കിയിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനതാദള്‍, എല്‍ജെപി, പിഎസ്പി എന്നീ കക്ഷികള്‍ ചോദ്യത്തോടു പ്രതികരിച്ചിട്ടില്ല. സീറ്റ് നിഷേധിക്കാനുള്ള ബിജെപിയുടെ തന്ത്രമായി അവര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. ബിഡിജെഎസിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും തിരഞ്ഞെടുപ്പില്‍ എത്ര പണമിറക്കുന്നതിനും അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണു ബിജെപിയുടെ വിലയിരുത്തല്‍.

അതേസമയം, ചെറിയ പാര്‍ട്ടികള്‍ക്കു സീറ്റു നല്‍കി മല്‍സരിപ്പിക്കുന്നതു തങ്ങള്‍ക്കു അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കുകൂട്ടുന്നു. സംസ്ഥാന നേതൃത്വത്തിലെ രണ്ടാംനിര നേതാക്കളാണു ഘടകകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ഇടപെട്ട് ഇത്അവസാനിപ്പിക്കണമെന്നും പ്രമുഖ ഘടകകക്ഷി നേതാവ് പ്രതികരിച്ചു. മുന്നണി മര്യാദകള്‍ ലംഘിച്ചു ബിഡിജെഎസുമായി ഏകപക്ഷീയമായി ചര്‍ച്ചകള്‍ നടത്തുന്നതിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കാനും മറ്റു കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി ബിജെപിയില്‍ ഭിന്നത തുടരുകയാണ് . സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കി ഡല്‍ഹിക്ക് അയച്ചതു തങ്ങളോടു കൂടിയാലോചിക്കാതെയാണെന്ന നിലപാടുമായി വി. മുരളീധരനും കെ. സുരേന്ദ്രനും കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ല. എന്തായാലും പാര്‍ട്ടിക്കകത്ത് സീറ്റിനെ ചൊല്ലി. പ്രശ്‌നങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുമ്പോഴും ഘടകക്ഷികളോട് പണം സമാഹരിക്കു സീറ്റുനല്‍കാമെന്ന ബി ജെ പിയുടെ പ്രസ്ഥാനവന ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴി തെളിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends