പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ഇമാം ബാംഗ്ലൂരുവില്‍ ഒളിവിലാണെന്ന് സൂചന, ഇയാള്‍ കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ഇമാമിന്റെ സഹോദരനൊപ്പം ബാംഗ്ലൂരുവിലേക്ക് തിരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ഇമാം ബാംഗ്ലൂരുവില്‍ ഒളിവിലാണെന്ന് സൂചന. ഇയാള്‍ കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ഇമാമിന്റെ സഹോദരനൊപ്പം ബാംഗ്ലൂരുവിലേക്ക് തിരിച്ചു. ഒളിവില്‍ പോകാന്‍ ഇമാമിന് എസ്.ഡി.പി.ഐയുടെ സഹായം കിട്ടിയതായി പൊലീസ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ വെച്ച് ഇമാം എസ്.ഡി.പി.ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കര്‍ണാടകത്തിലേക്ക് പോയത്. ബാംഗ്ലൂരുവിലെ ചില ബന്ധുവീടുകളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇമാം ഷെഫീക്ക് അല്‍ ഖാസ്മിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്.
പോസ്‌ക്കോ കേസ് എടുത്തതോടെ ഇമാം ബെംഗളൂരുവിലേക്ക് പോയതായി സഹോദരങ്ങള്‍ പൊലീസിനോട് സമ്മതിച്ചു. പെരുമ്പാവൂരില്‍ വീടുള്ള സഹോദരന്‍ നൗഷാദിനൊപ്പമാണ് ഇമാം പോയതെന്നാണ് വിവരം. നൗഷാദും ഒളിവിലാണ്. കൊച്ചിവരെ കാറില്‍ പോയ ശേഷം അവിടെ വാഹനം ഉപേക്ഷിച്ചാണ് കടന്നത്. തുടര്‍ന്ന് അല്‍ അമീന്‍,അന്‍സാരി, ഷാജി എന്നീ സഹോദരങ്ങളില്‍ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ബാംഗ്ലൂരുവിലേക്ക് പോയ മറ്റൊരു സഹോദരനായ നൗഷാദ് ബാംഗ്ലൂരുവില്‍ നിന്ന് എറണാകുളത്ത് എത്തിയതായാണ് വിവരം. ഇയാള്‍ക്ക് വേണ്ടി നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്.
കസ്റ്റഡിയിലെടുത്ത സഹോദരങ്ങള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇമാമിന്റെ ഇന്നോവ കൊച്ചിയിലല്ല, പെരുമ്പാവൂരിലാണ് ഉപേക്ഷിച്ചെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. എന്നാല്‍ വെറ്റില മൊബിലിറ്റി ഹബ്ബിലെ പാര്‍ക്കിംഗ് ഏര്യയില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത സഹോദരങ്ങളെയും വാഹനത്തെയും പുലര്‍ച്ചയോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. സമ്മര്‍ദ്ദം ശക്തമായതോടെ കോടതിയിലോ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നോട ഇമാം വൈകാതെ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്.
ഇമാം ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പൊലീസ് ബലാത്സംഗക്കേസാണ് ചുമത്തിയത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യേപക്ഷയില്‍ ആരോപിക്കുന്നു. എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്നാണ് ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.
ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെണ്‍കുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha























