Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്‍.എസ്.എസിനെ ചെറുതായി കാണേണ്ട, എന്‍.എസ്.സുമായി ശത്രുതയില്ലെന്നും സഹകരിക്കാന്‍ തയ്യാറാണെന്നും ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണെന്നും ഉള്ള കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

17 FEBRUARY 2019 12:59 PM IST
മലയാളി വാര്‍ത്ത

എന്‍.എസ്.സുമായി ശത്രുതയില്ലെന്നും സഹകരിക്കാന്‍ തയ്യാറാണെന്നും ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണെന്നും ഉള്ള കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ട. അങ്ങനെ കണ്ടവരുടെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ക്കണം. സമുദായ അംഗങ്ങളില്‍ ഭൂരിപക്ഷവും ഇടതിനൊപ്പമെന്ന പ്രസ്താവന നിരര്‍ത്ഥകം. എല്ലാ പാര്‍ട്ടികളിലും സമുദായ അംഗങ്ങളുണ്ട്. സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്നത് എന്‍.എസ്.എസ് സംസ്‌ക്കാരമല്ലെന്നും വെള്ളാപ്പള്ളിയെ പേരെടുത്ത് പറയാതെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്‍.എസ്.എസ് നേതൃത്വത്തിന് സര്‍ക്കാരിനോടുള്ള അതൃപ്തി വിശ്വാസ സംരക്ഷണത്തിന്റെ പേരിലാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് ഇന്നലെ കോടിയേരി അനുനയനീക്കം നടത്തിയത്. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്നും എല്ലാ സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും കോടിയേരി ഇന്നലെ എല്‍.ഡി.എഫ് തെക്കന്‍മേഖല ജാഥയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഇടത് തരംഗം ഉണ്ടായത് അതാണ് സൂചിപ്പിക്കുന്നത്. മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.

എന്‍.എസ്.എസ് സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ സി.പി.എമ്മിലുള്ള എന്‍.എസ്.എസുകാരെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി ഒരു മാസം മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ അനുനയനീക്കമാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തില്‍ സമുദായത്തിന്റെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് എന്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ആദ്യം ബി.ജെ.പിക്കും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതിക്കും അനുകൂലമായ നിലപാട് അനൗദ്യോഗികമായി എന്‍.എസ്.എസ് സ്വീകരിച്ചെങ്കിലും അവര്‍ക്ക് ജനപിന്തുണയില്ലെന്ന് മനസിലായതോടെ നിലപാട് മാറ്റി. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എ.ഐ.സി.സിയുടെ തലപ്പത്തേക്ക് വന്നതോടെ യു.ഡി.എഫ് അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.എസ്.എസ് നേതൃത്വവുമായി ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. രണ്ടാഴ്ച മുമ്പ് ചങ്ങാനാശേരി ഏര്യാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പിണറിയ ജി.സുകാമാരന്‍ നായരെ വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിമുഴക്കിയിട്ട് എന്തേ ചെയ്യാത്തതെന്ന് പിണറായി ചോദിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends