ചരിത്രം വീണ്ടും ആവർത്തിക്കുമോ?....... മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടി പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കാന്‍ കോടിയേരി പണിതുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടി പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കാന്‍ കോടിയേരി നൈസായിട്ട് പണിതുടങ്ങി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉറഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസുമായും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും അടുക്കാനുള്ള നീക്കം കോടിയേരി ആരംഭിച്ചുകഴിഞ്ഞു. അടുത്ത മുഖ്യമന്ത്രി കസേരയാണ് കോടിയേരിയുടെ ലക്ഷ്യം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്്‌ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതോടെ കോണ്‍ഗ്രസുമായി അകന്ന സുകുമാരന്‍ നായര്‍ സി.പി.എമ്മുമായി അടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് വലിയപിന്തുണ നല്‍കി. അത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും തുടര്‍ന്നു. എന്‍.എസ്.എസിന്റെ ആവശ്യപ്രകാരം ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അതിനിടെയാണ് ശബരിമല യുവതീപ്രവേശന വിധി വന്നത്. വിധി നടപ്പാക്കരുതെന്നും റിവ്യൂ ഹര്‍ജിയോ, സാവകാശ ഹര്‍ജിയോ വേണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ല. കോടിയേരിയെ വിളിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചില്ല. പിണറായിയെ എന്‍.എസ്.എസുമായി അകറ്റുക എന്ന തന്ത്രമാണ് കോടിയേരി പയറ്റിയത്. പിണറായിയേക്കാള്‍ എന്‍.എസ്.എസ് നേതൃത്വവുമായി അടുപ്പമുള്ളയാളാണ് കോടിയേരി. അതുകൊണ്ടാണ് എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കാരണം കോടിയേരിക്ക് അവരുടെ പിന്തുണ വേണം. ഇടത് വലത് മുന്നണികള്‍ അധികാരത്തിലേറുമ്പോള്‍ പിന്നോക്കക്കാരോ, ന്യൂനപക്ഷങ്ങളോ ആണ് കഴിഞ്ഞ 18 വര്‍ഷമായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. സമുദായത്തിലുള്ള ആരെങ്കിലും മുഖ്യമന്ത്രിയാകണമെന്ന് എന്‍.എസ്.എസിന് ആഗ്രഹമുണ്ട്. നമ്പ്യാര്‍ സമുമായ അംഗങ്ങളായ കോടിയേരിയും കോണ്‍ഗ്രസിലെ കെ.സി വേണുഗോപാലുമാണ് അവരുടെ പ്രതീക്ഷ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ലീഗും കേരളാകോണ്‍ഗ്രസ് മാണി വിഭാഗവും അനുവദിക്കില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ലീഗിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ കോടിയേരിക്ക് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എന്‍.എസ്.എസിന്റെ പിന്തുണയും വേണം. അതൊക്കെ മുന്‍കൂട്ടി കണ്ടാണ് കോടിയേരി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പിണറായി ആകട്ടെ എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകാറുമില്ല. അദ്ദേഹത്തിനെതിരെ അഭിപ്രായം പറയാന്‍ പാര്‍ട്ടിയില്‍ ഇന്ന് ശക്തരായ നേതാക്കളുമില്ല. കോടിയേരി അങ്ങനെയല്ല, എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ കാര്യങ്ങളില്‍ തീരുമാനം എടുക്കൂ. സംസ്ഥാന സെക്രട്ടറിയായ ശേഷം വി.എസ് അച്യുതാനന്ദനെ നേരില്‍ പോയി കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത് അതിന് ഉദാഹരണമാണ്. പിണറായിക്ക് ഒപ്പം നിന്നപ്പോഴും ഒരിക്കലും വി.എസുമായി കോടിയേരി ഏറ്റുമുട്ടിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.
ഇ.എം.എസിനെ വെട്ടാനാണ് വി.എസ് പിണറായിയെ കളത്തിലിറക്കിയതും പിന്നീട് പിണറായിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയതും. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ശേഷം വി.എസിനെ വെട്ടാനാണ് ശ്രമിച്ചത്. ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് പോര് സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു. പാര്‍ട്ടി പിടിച്ചെടുക്കാന്‍ രണ്ട് പേരും ആവുന്ന കളികളെല്ലാം കളിച്ചു. അണികളും പ്രവര്‍ത്തകരും വി.എസിനൊപ്പവും നേതാക്കള്‍ പിണറായിക്ക് ഒപ്പവുമായിരുന്നു. അവസാനം വി.എസിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ട് പിണറായി മുഖ്യമന്ത്രിയായി. അതിനും മുമ്പ് കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയുമാക്കി. ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുന്നു... പിണറായിയെ വെട്ടാന്‍ കോടിയേരിയും നീക്കം തുടങ്ങി.
https://www.facebook.com/Malayalivartha

























