Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ

26 AUGUST 2026 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനുമുള്ള ലക്ഷ്യത്തോടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും പങ്കെടുത്ത 25-ാം വട്ട പ്രത്യേക പ്രതിനിധി (SR) തല ചര്‍ച്ചകള്‍ ബീജിങ്ങില്‍ പൂര്‍ത്തിയായി. ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഉച്ചയോടെയാണ് അജിത് ഡോവല്‍ ബീജിങ്ങിലെത്തിയത്. 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സമഗ്രമായ പരിഹാരം കാണുന്നതിനായി 2003-ല്‍ രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംവിധാനങ്ങള്‍ നിലവില്‍ സജീവമാണെന്നും വളരെ നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


പ്രത്യേക പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ അജിത് ഡോവല്‍ ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങുമായി സുപ്രധാന ഉഭയകക്ഷി ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനൊപ്പം സാമ്പത്തികം, രാഷ്ട്രീയം, ബഹുരാഷ്ട്ര വേദികള്‍ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ സമീപിക്കണമെന്നും പരസ്പര വിശ്വാസം വളര്‍ത്താനും അഭിപ്രായവ്യത്യാസങ്ങള്‍ കൃത്യമായി പരിഹരിക്കാനും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഹാന്‍ ഷെങ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളിലെ ധാരണകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. 2024 ഒക്ടോബറില്‍ കസാനിലും പിന്നീട് ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയിലും ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും പരസ്പരം വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നുമുള്ള കാഴ്ചപ്പാടിലാണ് ഈ ധാരണകള്‍ രൂപപ്പെട്ടത്.

നേരത്തെ കഴിഞ്ഞ ജൂണില്‍ ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലും ഡോവലും വാങ് യീയും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുള്ള നയതന്ത്ര ചര്‍ച്ചകളുടെ തുടര്‍ച്ചയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് സൂചനകള്‍. 400 പേരടങ്ങുന്ന വമ്പന്‍ പ്രതിനിധി സംഘത്തോടൊപ്പമാകും ഷി ചിന്‍പിങ്ങിന്റെ ഈ സന്ദര്‍ശനം. ചൈനീസ് തന്ത്രജ്ഞരുടെ വിലയിരുത്തലില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ പൂര്‍ണമായി മാറിയിട്ടില്ലെങ്കിലും, നിലവിലെ ഉന്നതതല ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ സമാധാനത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സുസ്ഥിരമായ മുന്നേറ്റത്തിനും പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (29 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (35 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (46 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (54 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends