പുല്‍വാമ ഭീകരാക്രമണത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നു ; മുന്നിറിയിപ്പുമായി സി.ആര്‍.പി.എഫ്

പുല്‍വാമ ഭീകരാക്രമണത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സി.ആര്‍.പി.എഫ്. വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നതിന് അക്രമങ്ങള്‍ക്ക് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നിറിയിപ്പുമായി സി.ആര്‍.പി.എഫ് രംഗത്തെത്തിയത്.
ഒന്നിച്ച് നില്‍ക്കേണ്ട ഈ സമയത്ത് വെറുപ്പും വെെരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സി. ആര്‍.പി.എഫ് ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അത് പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് അത്തരം ചിത്രങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ ലെെക്ക് ചെയ്യുകയോ ചെയ്യരുതെന്നും സി.ആര്‍.പി.എഫിന്റെ ട്വീറ്രില്‍ വ്യക്തമാക്കുന്നു. അത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ webpro@crpf.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാനും സി.ആര്‍.പി.എഫ് അറിയിച്ചു.
https://www.facebook.com/Malayalivartha

























