കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിത്...; മഞ്ഞപ്പട'യ്ക്കെതിരെ തുറന്നടിച്ച് സി.കെ വിനീത്

മഞ്ഞപ്പടയ്ക്കെതിരെ പരാതിയുമായി മുന്‍ ബ്ലാസ്റ്റേഴ്സ് സി.കെ.വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ "മഞ്ഞപ്പട'യ്ക്കെതിരെ വിനീത് പോലീസില്‍ പരാതി നല്കി. തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് വിനീത് പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്.
താന്‍ ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നിലെന്നും ആള്‍കൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ താന്‍ നേരിടുന്നതെന്നും വിനീത് പറഞ്ഞു. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിത്. ഇനി സഹിക്കാനാവില്ല. അതിനാലാണ് പരാതി നല്‍കുന്നത്- വിനീത് തുറന്നടിച്ചു. കണക്കുകളില്‍ മാത്രമാണ് മഞ്ഞപ്പട മുന്നില്‍ മറ്റുള്ള സമീപനത്തില്‍ മഞ്ഞപ്പട മോശമെന്നും സി.കെ.വിനീത് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























