Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവശ്യത്തിലധികം ഭൂമി ഏറ്റെടുക്കാനുണ്ടായിട്ടും പ്രളയദുരിത ബാധിതരെ പുന:രധിവസിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല; പ്രളയം തകര്‍ത്ത ഇടുക്കിയിലും കുട്ടനാട്ടിലുമൊക്കെ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് നിരവധി കുടുംബംഗങ്ങള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴും സര്‍ക്കാറിന്റെ അനാസ്ഥ തുടരുന്നു

17 FEBRUARY 2019 09:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ആവശ്യത്തിലധികം ഭൂമി ഏറ്റെടുക്കാനുണ്ടായിട്ടും പ്രളയദുരിത ബാധിതരെ പുന:രധിവസിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. പ്രളയം തകര്‍ത്ത ഇടുക്കിയിലും കുട്ടനാട്ടിലുമൊക്കെ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് നിരവധി കുടുംബംഗങ്ങള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴും സര്‍ക്കാറ അനാസ്ഥ തുടരുകയാണ്.

പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരില്‍ നിന്നും ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നു. . പട്ടയ വിതരണം, വനഭൂമിയിലെ അവകാശങ്ങള്‍, മിച്ചഭൂമി കണ്ടെത്തലും വിതരണവും, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലും ഭൂസംരക്ഷണവും തുടങ്ങിയ വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ അന്ന് റവന്യൂമന്ത്രി വിളിച്ചുചേര്‍ത്ത ജില്ലാ കലക്റ്റര്‍മാരുടെ യോഗത്തിലായിരുന്നു തീരുമാനം കൈകൊണ്ടത്.

പരിധിയിലധികം ഭൂമി കൈവശം വച്ചിരിക്കുന്നത് കണ്ടെത്തി അധിക ഭൂമിക്ക് സീലിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമിയില്‍ വീണ്ടും കൈയേറ്റമുണ്ടാകാതെ എത്രയും വേഗം വിതരണം ചെയ്യാനും തീരുമാനിച്ചെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ശ്മശാനങ്ങളും കാലങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ അത്യാവശ്യം വേണ്ടിവരുന്ന ഭൂമി മാത്രം മാര്‍ക്കറ്റ് വില ഈടാക്കി പതിച്ചുനല്‍കുകയോ വ്യവസ്ഥ പ്രകാരം പാട്ടത്തിന് നല്‍കുകയോ ചെയ്യും. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും സര്‍ക്കാറ കാര്യം മുറപോലെയായി.

പാട്ടത്തിനു നല്‍കിയ ഭൂമി പാട്ടത്തുക അടയ്ക്കാതെയും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചും പല സ്ഥാപനങ്ങളും ജില്ലകളിലെ കണ്ണായ സ്ഥലങ്ങള്‍ കൈവശം വച്ചുവരികയാണ്. പാട്ടം അടയ്ക്കുന്നതിനു നോട്ടീസ് നല്‍കുമ്പോള്‍ കോടതിയില്‍ നിന്നു സ്‌റ്റേ ഉത്തരവു വാങ്ങി പാട്ടം അടയ്ക്കാതിരിക്കുന്ന കേസുകളുമുണ്ട്. അത്തരം സ്‌റ്റേ ഉത്തരവുകള്‍ ഒഴിവാക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അഡ്വക്കേറ്റ് ജനറലിനും, അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനും കത്ത് നല്‍കാനും തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴഞ്ഞു.

പാട്ടവ്യവസ്ഥാ രേഖകള്‍ കാലികവത്കരിക്കാനും കുടിശിക വരുത്തിയവര്‍ക്കും പാട്ടത്തുക തീരെ അടയ്ക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും. അത്തരം ഭൂമി തിരിച്ചെടുക്കാനും കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ശചയ്തിരുന്നു. ഭൂമി വിതരണം ചെയ്യുന്നതിന് സര്‍വേ ആവശ്യമുള്ള സ്ഥലങ്ങളില്‍ സര്‍വെ നടത്തുന്നതിന് ജില്ലാകലക്റ്റര്‍മാര്‍ തന്നെ ആവശ്യമുള്ള സര്‍വേയര്‍മാരെ മാറ്റി നിയമിക്കാനും തീരുമാനമുണ്ടായി. 50,000 പേര്‍ക്ക്കൂടി പട്ടയം നല്‍കും തീരുമാനിച്ചെങ്കിലും ഒന്നുമുണ്ടായില്ല.. ഇതിനായി നിശ്ചിതഭൂമിയിലെ എല്ലാ തടസങ്ങളും മാറ്റി ജില്ലാ കലക്റ്റര്‍മാര്‍ നടപടി സ്വീകരിക്കുമെന്നാണ് അന്ന് മന്ത്രി അറിയിച്ചിരുന്നത്. . സര്‍ക്കാര്‍ എടുക്കുന്ന ജനപക്ഷ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ റവന്യൂ വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരുന്നു.


കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും അനുവാദം ലഭിച്ചതും ഇനിയും വിതരണം ചെയ്യാത്തതുമായ 11725.89 ഹെക്റ്റര്‍ വനഭൂമിയിലും സമയബന്ധിതമായി പട്ടയം നല്‍കാനും അന്നു തീരുമാനിച്ു. ഇടുക്കി ജില്ലയില്‍ 9867.31 ഹെക്റ്ററും തൃശൂരില്‍ 1523.39 ഹെക്റ്ററും എറണാകുളത്ത് 326.42 ഹെക്റ്ററും വനഭൂമിക്ക് പട്ടയം നല്‍കാനുണ്ടെന്ന് കണ്ടെത്തിയിരുന്നു്. വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന ആവശ്യമുള്ള, തിരുവനന്തപുരം ജില്ലയില്‍ 250.269 ഹെക്റ്ററും കോട്ടയത്ത് 1454.2 ഹെക്റ്ററും പാലക്കാട് 151.77 ഹെക്റ്ററും വനഭൂമിയിലെ പരിശോധന പൂര്‍ത്തിയാക്കി എത്രയും വേഗം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കയയ്ക്കും.ലാന്‍ഡ് െ്രെടബ്യൂണല്‍ പട്ടയങ്ങളുടെ വിതരണത്തില്‍ ചില െ്രെടബ്യൂണലുകളുടെ മെല്ലെപ്പോക്ക് പരിശോധിച്ച് എല്‍ടി പട്ടയങ്ങള്‍, ദേവസ്വം പട്ടയങ്ങള്‍, കാണം പട്ടയങ്ങള്‍ എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ക്ക് ഒച്ച് വേഗതയായിരുന്നു.

. മൂവാറ്റുപുഴ താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ 2000 ത്തില്‍പരം വനഭൂമി പട്ടയങ്ങള്‍ കൈവശക്കാര്‍ക്ക് നല്‍കുന്നതില്‍ തടസമില്ല. കേന്ദ്ര, സംസ്ഥാന അംഗീകൃത ഏജന്‍സികളെ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ റീസര്‍വേ നടപടികള്‍ ചെയ്യുന്നതിനും അതിന്റെ വാല്യൂവേഷന്‍ നടപടികള്‍ സര്‍വേ ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കുന്നതിനുമുള്ള നടപടികള്‍ സമയബന്ധിതമായി ആരംഭിക്കും. എല്‍.ആര്‍.എം പരാതികള്‍ തീര്‍പ്പാക്കുന്നതിന് സര്‍വേ വകുപ്പിലെയും, റവന്യൂ വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അദാലത്ത് സംഘടിപ്പിച്ച് അവിടെ വച്ചുതന്നെ പരാതികള്‍ തീര്‍പ്പാക്കുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ നടന്നതു മാത്രമാണ് ഏക നടപടി.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും കുടിവെളളവും ശുചിമുറികളും മൂന്നു മാസത്തിനകം സ്ഥാപിക്കാനും നിര്‍ദേശിച്ചു. ഇതിനാവശ്യമായി വരുന്ന തുക 2017-18ലെ ഫണ്ടില്‍ നിന്നും വിനിയോഗിക്കാന്‍ കലക്റ്റര്‍മാര്‍ക്ക് അനുമതിയും നല്‍കിയിരുന്നു. ഇനിമുതല്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് ഓഫീസുകളില്‍ നിയമിക്കേണ്ടതില്ലെന്നും മന്ത്രി നിര്‍ദേശിച്ചു. പേക്ഷേ ഒരു നടപടിയും ഉണ്ടായില്ല. ഏക്കറു കണക്കിനു സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആയിട്ടും സര്‍ക്കാര്‍ അനാസ്ഥമൂലം പ്രളയബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴൂം ദുരിതക്കയത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (9 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (21 minutes ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (32 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (39 minutes ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (48 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (58 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (1 hour ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (9 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (9 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (9 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (9 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

Malayali Vartha Recommends