പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ തുടങ്ങി, രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ ,ഹര്‍ത്താലിനെ നേരിടാന്‍ കര്‍ശന നടപടിയുമായി പോലീസ്, സമാധാന പരമായ ജനജീവിതം നടപ്പാക്കാനായി എല്ലാ നടപടികളും സ്വീകരിക്കാനും നിര്‍ദ്ദേശം

പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ രാത്രി വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. കല്യോട്ടെ കൃഷ്ണന്റെയും ബാലാമണിയുടെയും മകന്‍ കൃപേഷ് (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണന്റെ മകന്‍ ശരത് (22) എന്നിവരാണ് മരിച്ചത്. കൃപേഷ് സംഭവ സ്ഥലത്തും ശരത് മംഗലാപുരത്ത് ആശുപത്രിയിലുമാണ് മരിച്ചത്. കൃപേഷ് സുഹൃത്തായ ജോഷിയെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ കൂരാങ്കരയില്‍ ജീപ്പിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ ,ഹര്‍ത്താലിനെ നേരിടാന്‍ കര്‍ശന നടപടിയുമായി പോലീസ് രംഗത്തുണ്ട്. സമാധാന പരമായ ജനജീവിതം നടപ്പാക്കാനായി എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശവുമുണ്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്. സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.
ഞായറാഴ്ച കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെ സി.പി.എംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്ന് കരുതുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ പെരിയയിലും പരിസരപ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പെടുത്തി.
മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി അക്രമിക്കുന്നതിന്റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ബസ് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ശരത് അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനു ശേഷം പ്രദേശത്ത് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.
https://www.facebook.com/Malayalivartha

























