സംസ്ഥാന വ്യാപക ഹര്‍ത്താല്‍; മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി, കേരള സംരക്ഷണയാത്രയുൾപ്പെടെയുളളവ മാറ്റി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു.
ഇന്ന് മുഖ്യമന്ത്രി തൃശൂരിൽ അഞ്ച് പരിപാടികളിലാണ് പങ്കെടുക്കേണ്ടിയിരുന്നത്. ഇതിനു പുറമേ , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ ഇന്നത്തെ പര്യടനവും മാറ്റിവച്ചിട്ടുണ്ട്.കെപിസിസിയുടെ ഇന്നത്തെ ജനമഹായാത്രയും യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. അടിയന്തര സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്.ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെു സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്.കൊലപാതകം സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രദീപിനാണ് അന്വേഷണച്ചുമതല .
https://www.facebook.com/Malayalivartha

























